Total Pageviews

Monday, July 18, 2016


        പഴക്കൻ 

പറക്കും  ബൈക്കും   ബ്രാൻഡഡ്.. ഫോണും ,

വിയർപ്പു പൂശിയ         ബ്രാൻഡഡ്   ഷർട്ടും ,

ഒട്ടും നനയ്ക്കാത്ത     ഫ്രീക്കൻ  മുടിയും  ,

 തന്നെക്കാൾ വലിയ താടിയും .

ഒപ്പം ,     ബ്രാൻഡഡ്      ഷൂസും അഴുകിയ  സോക്‌സും ,

നീയൊരു    ബ്രാൻഡഡ്  ന്യൂജനറേഷൻ  ഫ്രീക്കൻ ,

                                                               പെൺകുട്ടികൾക്ക്  പ്രിയപ്പെട്ടവൻ ,  

                                                         നാട്ടുകാർക്കെല്ലാം  സ്റ്റാർ !


                                എനിക്കോ,   

                                     അത്തർ പൂശി തേച്ചുമിനുക്കിയ ഷർട്ടും ,

                                                   കുളിച്ചൊരുങ്ങി  ഒതുക്കിയ മുടിയും ക്ലീൻ ഷേവും ,

                                     ഒപ്പം, അഴുക്കു തുടച്ചിട്ട  ലെഥർ  ചരിപ്പും ,

                                  പെൺകുട്ടികൾക്ക്  അലോസരം  

                                             നാട്ടുകാർക്കെല്ലാം ഞാനൊരു   പഴഞ്ചൻ ന്യൂജനറേഷൻ !!

 !

Thursday, March 7, 2013

ശവം തീനികള്‍

ക്ലാസ്സുകഴിഞ്ഞു  വീട്ടില്‍  എത്തിയിട്ട്   ഉറങ്ങാം  എന്ന പ്രതീക്ഷയോടെ  ആയിരുന്നു  ഞാന്‍ . പക്ഷേ  വീട്ടില്‍  കയറിയ  പാടെ  കണ്ടത്   ഉറക്കം  ഇല്ലാതെയാക്കുന്ന  കാഴ്ചകള്‍  ആയിരുന്നു . ഒരു പക്ഷെ   അല്പമെങ്കിലും മനസാക്ഷി  എവിടെയെങ്കിലും   ഉള്ള   ഒരാള്‍ക്കും    ഉറങ്ങാനേ  പറ്റില്ല.   എന്തിനു  പറയണം  ഒരു പക്ഷെ   മൃഗങ്ങള്‍ക്ക് പോലും   ഉറക്കം  ഇല്ലതയേക്കാം .   നരഭോജികളായ  നികൃഷ്ഠ  ജീവികള്‍  ഒരു  പിഞ്ചു കുഞ്ഞിനോട്  എന്തിനിതു  ചെയ്തു?  അതിനു മാത്രം   എന്താണ്   അവര്‍ക്ക്  വെറും മൂന്നു  വയസ്സ്  പ്രായം മാത്രമുള്ള  കുട്ടിയോട്  തോന്നിയത്? അമ്മയുടെ  ലാളനയും  സ്നേഹവും  കിട്ടി കൊതി തീര്‍ന്നില്ലാത്ത  പിച്ച വെച്ച് നടക്കാന്‍  തുടങ്ങിയിട്ടുള്ള  ആ പിഞ്ചു  കുഞ്ഞിനെ  ആര്‍ത്തിയോടെ   തിന്നു  ചവച്ചു തുപ്പിയില്ലേ?                                                                                                                                            ചാനലില്‍     വാര്‍ത്ത കണ്ടപ്പോള്‍   ഹൃദയത്തില്‍   ബ്ലേഡ്  കൊണ്ട്   ആഴത്തില്‍ ആഞ്ഞു  വരയുന്ന  വേദനയായിരുന്നു . ഒന്നുറക്കെ  കരയാന്‍  പോലും  പറ്റാതെ കണ്ണുനീര്‍ തുള്ളികള്‍   പൊഴിച്ചുകൊണ്ട്  നിസ്സഹായയായി  ശില പോലെ  നിശ്ചലമായി    നില്‍ക്കാനേ  കഴിഞ്ഞുള്ളൂ    എനിക്ക് . ഇത്തരം    സംഭവങ്ങള്‍   കണ്ടും  കേട്ടും   മരവിച്ചു  പോകുന്ന  അവസ്ഥയാണ്  മനസ്സിനും ശരീരത്തിനും.     .            കേരളം   സംസ്കാര  ശൂന്യമാകുന്ന  കാഴ്ച  ,  അതും  വേദനാജനകമാണ്      ഒപ്പം   മനുഷ്യന്‍   സഹജീവിയായ മറ്റൊരു  മനുഷ്യനോട്  ചെയ്യാന്‍  പാടില്ലാത്ത    പലതും , ഒരു പക്ഷെ  മൃഗങ്ങള്‍ പോലും    മനുഷ്യനോട്  ഇത്ര  ക്രൂരത  കാണി ക്കില്ല .                                                                                                                              'സ്ത്രീ '   എന്ന മഹത്തായ  വാക്കും  സ്ത്രീയേയും    വില്പന ചരക്കുകള്‍ ആക്കി  മാറ്റുന്ന  ഈ  ശവം തീനികള്‍  കുലകുത്തി  വാഴുന്ന  ഇന്നത്തെ   കേരള സമൂഹം   എന്നാണ്  വിവരം  വെച്ച് തുടങ്ങുക?     നിയമ പീഠം      ഒന്നുകൂടെ    ശക്തി  ആര്‍ജ്ജിക്കേണ്ടി ഇരിക്കുന്നു . സ്ത്രീകള്‍ക്കെതിരെ  നടക്കുന്ന  അക്രമങ്ങളില്‍  പങ്കാളികളാകുന്ന പ്രതികള്‍ക്ക്   ലഭിക്കേണ്ട  ശിക്ഷ  കഴു  മരം  ആക്കി  മാറേണ്ടി  ഇരിക്കുന്നു.   ഇത് എപ്പഴേ നടപ്പില്‍ ആക്കേണ്ടാതാ യിരുന്നു . പക്ഷേ  ഒരു  പരിധി  വരെ   ഇത്തരം   ശുധ്ര  ജീവികള്‍  നിയമത്തിന്‍റെ   കണ്ണുവെട്ടിച്ചും   രാഷ്ട്രീയ കാരുടെ  കീശകള്‍  വീര്‍പ്പിച്ചും   തന്ത്രപൂര്‍വ്വം  രക്ഷപ്പെടുന്നു  എന്നതാണ്   വസ്തുത .   ഒരു   വശത്ത്  ഭരണ    കര്‍ത്താക്കള്‍  തന്നെ  സ്ത്രീകള്‍ക്ക്  എതിരെ   തിരിയുകയും അവര്‍ക്ക്  നീതി നിഷേധം  ഉറപ്പാക്കുകയും  ചെയ്യുന്നു.  അതും  നിയമത്തെ കൂട്ടുപിടിച്ച് കൊണ്ട് . ഇത്തരം  ആളുകളെ   പൊതു മധ്യത്തില്‍  തുറന്നു  കാട്ടാനും   അവരെ   എറിഞ്ഞു കൊല്ലാനും   ഉള്ള  ആര്‍ജ്ജവം   ഞാന്‍ അടങ്ങുന്ന  ഇന്നത്തെ തലമുറ  മുന്നോട്ട്  വെക്കേണ്ടത്  തന്നെ ആണ് .                                                                                                          സ്വന്തം  നാട്ടില്‍  അമ്മയും  സഹോദരികളും  പിഞ്ചു  മക്കളും  പൊതു മധ്യത്തില്‍  മാനഭംഗ പ്പെടുമ്പോള്‍      ഒരു വശത്ത്   കേരളം  വികസനത്തിലേക്ക്    കുതിക്കാന്‍ ഉള്ള  പാച്ചിലില്‍  ആണ് .    സ്വന്തം  നാട്ടില്‍  ഇങ്ങനെ    ഉള്ള  അവസ്ഥകള്‍  സംജാതമാകുംപോള്‍   എങ്ങിനെ  ആണ്  വികസനത്തിന്റെ   ചിറകുകള്‍  കേരളത്തിന്‌  മുന്നില്‍  പറന്നടിച്ചു  ഉയരുന്നത്?  കേരളത്തിലെ   സ്ത്രീകളെ  സംരക്ഷിക്കാന്‍   ആ നാടിനും  ഭരണ കര്‍ത്താക്കള്‍ക്കും   സാധികുന്നില്ല  എങ്കില്‍   എങ്ങിനെ ആണ്  അന്യ  ദേശ  സഞ്ചാരികളുടെ   സംരക്ഷണം  ഉറപ്പു വരുത്താന്‍ കഴിയുന്നത്? അല്ലെങ്കില്‍  പെറ്റ   അമ്മയെയും  കൂടപ്പിറ പ്പുകളെയും   സംരക്ഷിക്കാതെ  എന്തിനു   മറു നാടന്‍  സഞ്ചാരികളെ  സംരക്ഷിക്കണം?   ഒരു  നാടിന്റെ ഐശ്വര്യവും  സമ്പത്തും   ആ  നാടിന്റെ  സ്ത്രീകള്‍ ആണെന്നുള്ള  ബോധം  സമൂഹത്തിലെ  പുരുഷ വര്‍ഗ്ഗവും   ഭരണകര്‍ത്താക്കളും  ഇനിയെങ്കിലും  മനസിലാക്കിയാല്‍  നന്ന്‌ . മറു നാടന്‍  സഞ്ചാരികള്‍ക്ക്   കേരളം എന്ന  നാടും  മനുഷ്യരും  ഒരു പേടി  സ്വപ്നമായി  മാറുകയും വൈകാതെ  വികസനത്തിന്റെ ചിറകുകള്‍  അറ്റു  വീഴുകയും  ചെയ്യുന്ന   കാലം  വിദൂരമല്ല .   ഇതൊന്നും   ചിന്തിക്കാതെ  സ്ത്രീ  സമൂഹത്തെ   ഒന്നൊന്നായി   ആര്‍ത്തി  മൂത്ത്  കടിച്ചു കീറുമ്പോള്‍   ഇതിന്റെ  ഭവിഷ്യത്ത്  എന്താണെന്നും  കൂടി   ഓര്‍ക്കേണ്ടി ഇരിക്കുന്നു. കേരളം  ഒരു ശ്മശാന  ഭൂമി ആയി മാറും  ഈ  സ്ഥിതി  തുടര്‍ന്ന് പോകുകയാണെങ്കില്‍ .    ഇത്തരം    നര ഭോജികളായ  പുരുഷ  വര്‍ഗത്തിന്  എതിരെ  ശക്തമായി  ആഞ്ഞടിക്കേണ്ട  സമയം  എന്നേ  അതിക്രമിച്ചിരിക്കുന്നു .  പുരുഷ വര്‍ഗത്തിന്  തന്നെ  ശാപമാകുന്ന  അത്തരക്കാരെ  കൊന്നു  കൊലവിളിക്കാനും  നിയമത്തിന്റെ  മുന്നില്‍  കൊണ്ട് വരാനും   കഴു മരത്തില്‍ ഏ റ്റു വാനും      മനുഷ്യ   വിഭാഗത്തില്‍  പെട്ട  പുരുഷ വര്‍ഗങ്ങള്‍   ഞങ്ങള്‍ക്കൊപ്പം  ഉണ്ടാകണം .            ഇനിയും   കേരളം  സ്ത്രീയുടെ  ശാപം ഏ റ്റു  വാങ്ങാതിരിക്കട്ടെ  !! ഒപ്പം  ഒരു  സ്ത്രീയുടേയും പിഞ്ചു  കുഞ്ഞുങ്ങളുടെയും  പെണ്‍കുട്ടികളുടെയും   ഒരു തുള്ളി കണ്ണുനീര്‍  പോലും    ആ മണ്ണില്‍ പൊഴിയാതിരിക്കട്ടെ .....  എന്ന  പ്രാര്‍ഥനയോടെ ......... !!!

Saturday, February 9, 2013

ജീര്‍ണിക്കുന്ന ജേര്‍ണലിസവും സമൂഹവും

'ജേര്‍ണലിസം  '  എന്ന മഹാ സാമൂഹിക സേവനം ഇന്ന് നമ്മുടെ സമൂഹത്തിനേയും  നാടിനെയും  ഒരു വശത്ത്    ചൂഷണം ചെയ്യുകയും....ചൂഷണം ചെയ്യപ്പെടുകയും ജീര്‍ണിച്ചു പോകുന്നതുമായ അവ്സതയാണ് കണ്ടുവരുന്നത്.   കുറച്ചു നാള്‍ മുന്‍ പു  വരെ     അങ്ങേ  അറ്റം  ആത്മാര്‍ഥതയും   സത്യസന്തതയും  കാത്തു സൂക്ഷിച്ചു നടന്നു കൊണ്ടിരുന്ന  ദ്രിശ്യ മാധ്യമങ്ങള്‍  ഇന്ന്  എങ്ങനെ  ഒരു  സാധാരണക്കാരനെ   തെറ്റി ധരിപ്പികാന്‍ കഴിയും എന്നും  സത്യമായ  വാര്‍ത്തകളെ വളച്ചൊടിച്ചും പൊള്ളയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും   ചെയ്തു ജനങ്ങളെ ആശയകുഴപ്പത്തില്‍ ആക്കാമെന്നും ആണ്   കരുതുന്നത്.    മാധ്യമലോകം  വാണിജ്യ വല്‍ക്കരിക്ക പെട്ടുകൊണ്ടിരികുന്നതിന്റെ യും  രാഷ്ട്രിയ വല്ക്കരിക്കപെടുന്നതിന്റെയും   അടയാളമാണ് ഇന്ന് നാം കാണുന്ന എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന പരമായ  കാര്യം   .  സാമൂഹികമായ  നല്ല ഇടപെടലുകള്‍   നന്നേ കുറവാണു എന്നതാണ് സത്യം.   അങ്ങനെ  ഉണ്ടായാല്‍ തന്നെ  അതിലും അവരുടെ വാണിജ്യ തന്ത്രങ്ങളും  രാഷ്ട്രിയപരമായ സ്വാര്‍ത്ഥ താല്പര്യങ്ങളും  ഉണ്ടാകുന്നു. നാട്ടില്‍  ഒരു സംഭവം നടന്നാല്‍    അതില്‍ ഏതെങ്കിലും    വിധേനെ    ആ വാര്‍ത്ത‍ ചാനലിനു വേണ്ടപ്പെട്ട ആളോ   രാഷ്ട്രിയ പരമായി   അടുപ്പം ഉള്ള  ആളോ പങ്കാളി  ആയിട്ടുണ്ടെങ്കില്‍     ആ ചാനലിലെ  വാര്‍ത്തയില്‍ ആ സംഭവത്തിനു  പ്രാധാന്യം  നല്കാതിരിക്കുകയും  അഥവാ നല്‍കിയാല്‍ തന്നെ  സംഭവത്തില്‍     തങ്ങള്‍ക് വേണ്ടപ്പെട്ട വ്യക്തിയെ ന്യായികരിചാ വും വാര്‍ത്തയുടെ ഗതി.    ഒരു പക്ഷെ  ആ  വ്യക്തി  തെറ്റ് ചെയ്‌താല്‍  കൂടി  ചില  താല്പര്യങ്ങള്‍ക്ക്  വേണ്ടി  പാവം കാഴ്ച്ചക്കാരെ  മണ്ടന്മാരകുന്നതാണ്  സ്ഥിരം പരിപാടി .    സത്യത്തില്‍ യാഥാ ര്‍ത്ഥ്യം എന്താന്ന്  അറിയാന്‍ വയ്യാതെ  നമ്മളാണ് വലയുന്നത്.  ജേര്‍ണലിസം  എന്ന വാക്കി നോടും മേഖ ലയോടും   ഉള്ള  ആത്മാര്‍ത്ഥ യും   കൂറും ഇന്ന്  പല  ജെര്‍ണലിസ്ടുകള്‍ക്കും  ഇല്ലാണ്ടായിരിക്കുന്നു.    ഒരു പക്ഷെ  അങ്ങനെ  ഉള്ള  ആരെങ്കിലും ഉണ്ടായാല്‍ തന്നെ     അവരുടെ അര്‍പ്പണ ബോധത്തെയും  അവരെയും  ചവിട്ടി അരയ്ക്കുക്കയാണ് ചെയുന്നത് അങ്ങനെ ഉളള  പല   സംഭവങ്ങളും  ഉണ്ടായിടുന്ദ് ഉണ്ടാകുന്നുമുണ്ട്.   ഇന്ന്  കേരളത്തിലെ    അവസ്ഥ    ഏതാണ്ട്‌   ഇങ്ങനെയൊക്കെ തന്നെ ആണ്.    ഒരു പക്ഷെ കേരളത്തിന്റെ    ഏറ്റവും  വലിയ  വീഴ്ച്ച      ലോകത്തിനു മുന്നില്‍   പരിജയപെടുത്താന്‍  ഒരു  ഒറ്റ ജേര്‍ണലിസ്റ്റ്  പോലും  ഇല്ല എന്നതാണ്.    കേരളത്തെ സംബന്ധച്ച്  ഇതൊരു വലിയ പരാജയം തന്നെ ആണ്.    പക്ഷെ   ഒരു കാര്യം   കുറച്ച നാള്‍ മുന്പ് വരെ  നാം  ഉഴര്‍ന്ന്‍  കേട്ട    ഒരു സ്ത്രീ ശബ്ദം  കേരളത്തിന്‌ ഉണ്ടായിരുന്നു. ' കെ .കെ ഷാഹിന ' യുടേത്.   ശെരിക്കും   പുതു തലമുറയ്ക്ക്   ഒരു ജേര്‍ണലിസ്റ്റ് എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണം  എന്നും പഠിക്കാനുള്ള ഒരേ ഒരു  മാതൃക  ഷാഹിന മാത്രമാണ്.   പക്ഷെ  ആ ഒരു  അവസരത്തില്‍    കേരളം പൂര്‍ണമായും തള്ളുകയാണ് ഉണ്ടായത് .    എന്തിനു?   തനിക്കു  മുന്നില്‍  കണ്ട  തന്നോട്  പറഞ്ഞ സത്യ മായ   കാര്യങ്ങള്‍   ലോകത്തിനു മുന്നില്‍ വിളിച്ചു പറയാനുള്ള ചങ്കൂറ്റം   ഷാഹിന  കാണിച്ചപ്പോള്‍   മാധ്യമ രംഗത്തെ ചില  വിഭാഗം    അസൂയയോടെയും    എന്നാല്‍  അല്പം  രാഷ്ട്രീയവും   വര്‍ഗീതയും   കൂട്ടി   കലര്‍ത്തി   അതിനെതിരെയും രംഗത്ത് വന്നു  യഥാര്‍ത്ത ത്തില്‍  ഷാഹിന ചയ്ത തെറ്റ് എന്തായിരുന്നു?    ഒരു പാവം  മനുഷ്യനെ    10 വര്‍ഷങ്ങളോളം  കോയമ്പത്തൂര്‍  ജയിലില്‍   അടച്ചിട്ട്     അവസാനം  തെളിവുകളും സാക്ഷികളും ഇല്ല എന്ന് കണ്ടു   വെറുതെ വിട്ടു,  ശേഷം   ഒരു വര്‍ഷം  തികയുന്നതിനു മുന്‍പേ     കര്‍ണാടകയുടെ ചെന്നായ്  കുപ്പായമണിഞ്ഞ   ബി.ജെ .പി  യുടെ    കാല്‍ നക്കികള്‍  പോലീസും ഉധ്യോഗസ്ഥരും ചേര്‍ന്ന്  വീണ്ടും  ഒരു  കള്ളസാക്ഷിയും തെളിവുകളും  ഉണ്ടാക്കി   പ്രതിയാക്കി.  ഈ ഒരു  സംഭവത്തില്‍  കേരളത്തിലെ ഓരോ  മനുഷ്യനും  അറിയാം  ശ്രീ അബ്ദുല്‍ നാസര്‍ മദനി നിരപരതി ആണെന്ന്.  പക്ഷെ എന്ത് കൊണ്ടാണെന്ന് അറിയില്ല   നമ്മുടെ അന്നത്തെ   മുഖ്യനും  മറ്റും   അദ്ദേ ഹതിനെതിരെ ഉള്ളത്  മതിയായ തെളിവുകള്‍ അല്ല എന്നു  പറയാന്‍  ചങ്കൂറ്റം   ഉണ്ടായില്ല..  എന്നാല്‍   മദനി  അവിടെ  നേരിടുന്ന   ക്രൂരമായ മനുഷ്യാവകാശ ലങ്കനങ്ങള്‍   പൊതു സമൂഹം ഷാഹിനയുടെ വാക്കു കളിലൂടെയും  അറിഞ്ഞിരുന്നു.. അദ്ധേഹത്തിന്റെ ഈ ഒരു  കേസിന്‍റെ  നിജസ്ഥിതി  അന്വേഷിക്കാന്‍   ഷാഹിന  മദനിക്കെതിരെ തെളിവ്  നല്‍കിയവരെ സമീപിക്കുകയും സത്യം അറിയുകയും ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന  കാര്യങ്ങളാണ്  പുറത്തു വന്നിരുന്നത്... പക്ഷേ.. ആര്‍ക്കെതിരെയും  കള്ളകേസുകളും   കൊല കുറ്റങ്ങളും  തെളിയാതെ നില്‍കുന്ന   കേസും   ചുമത്താന്‍ മിടുക്കുള്ള കര്‍ണാടക പോലീസിന്റെ  അടുത്ത   നാടകം  ഷാഹിനയുടെ  മേല്‍ ആയിരുന്നു.. സാക്ഷികളെ സ്വാധീനിച്ചു എന്ന കേസും   ഭീഗര പ്രവര്‍ത്തനം  നടത്തി എന്നും  എല്ലാം പറഞ്ഞു  കുരുക്കുണ്ടാകുകയും ചയ്തു...   എന്നാല്‍    ഈ ഒരു  അന്യായ  കേസിനെതിരെ    കേരളം ഒരക്ഷരം  മിണ്ടിയില്ല..   ശെരിക്കും   സത്യം എന്ന  യാഥാര്‍ത്ഥ്യം   ഇന്ന്  മനുഷ്യരെ യും   ലോകത്തെയും. പേടിക്കുന്നു   . ഷാഹിന എന്നാ യഥാര്‍ത്ഥ  ജേര്‍ണലിസ്റ്റ് നു   വേണ്ടി...വാതോരാതെ ആനാ വശ്യ കാര്യങ്ങള്‍ക്ക്  മാത്രം  ഇടപെടുന്ന    ഫെമിനിസ്റ്റുകളും   മൌനം  പ്രാബിച്ചു  .  ചാനലില്‍     ഐസ്ക്രീം പര്‍ലോര്‍  പോലെ  ഉള്ള കേസുകളിലെ      രജീന യെ പോലെ ഉള്ള   പണത്തിനു വേണ്ടി   മൊഴി  തിരിച്ചും മറിച്ചും എല്ലാം പറയുന്ന  ആളുകള്‍ക്ക് വേണ്ടി  വാദിക്കുന്ന     ഒരു   ഫെമിനിസ്റ്റ്  ചിന്ത ക യെയും  സ്ത്രീകള്‍ക്ക്  നേരേ യുള്ള അതിക്രമം തടയണമെന്നും പറഞ്ഞു  നാഴികയ്ക്ക്  നാല്‍പതു വട്ടം  ചാനലില്‍  പറയാറുള്ള വനിതാ സങ്കടന പ്രവര്തകരെയോ കണ്ടില്ല   .   സമൂഹത്തിന്റെ ഉന്നമനത്തില്‍   പ്രധാനമായി  നില കൊള്ളണ്ടവര്‍   ആണ് ഷാഹിനയും  പിന്നെ  ഷാഹിനയെ പോലെ ഉള്ള ജെര്‍ണലിസ്റ്റുക ളും.  പക്ഷെ   ഇത്തരം   ആളുകളെ    സമൂഹം  ഒറ്റ പെടുത്തുകയും   അവര്‍ക്ക് വേണ്ടി നി.ല കൊള്ളാ തിരിക്കുകയും  ചെയുന്ന  അവസ്ഥ വളരെ സഹതാപകരമാണ്.    ഒരു പക്ഷെ    ഇത്തരം സമീപനങ്ങള്‍    വരുന്ന  തലമുറയ്ക്ക്    ജേര്‍ണലിസം  എന്ന മേഖ ലയോടുള്ള   വെറുപ്പും  ഭയപ്പാടും  ഉണ്ടാക്കും.  സാമൂ ഹികപരമായ  നന്മ    ആരും ആഗ്രഹിക്കാതെ  വരും.   ജേര്‍ണലിസം എന്ന  മേഖ ല പതിയെ    ജീര്‍ണിച്ചു  കൊണ്ടിരിക്കുകയും അതിലെ    ആത്മാര്‍ത്ഥതയും സത്യസന്തതയും   ഒപ്പം   ഇല്ലതായേക്കാം    .

Wednesday, February 6, 2013

ചിതലരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മനുഷ്യാവകാശ കമ്മീഷന്‍ !

    അബ്ദുല്‍ നാസ്സര്‍  മദനി യോടുള്ള ഈ  മനുഷ്യാവകാശ ലങ്കനതിനു എതിരെ നമ്മുടെ  മനുഷ്യാവകാശ കമ്മിഷന്‍ പോലും ആരെയൊക്കെയൊ ഭയന്ന് മാറി നില്‍ക്കുകയാണ്  .  അതെ സമയം  ഗുജറാത്തില്‍ അനേകം പേരെ കൂട്ടക്കുരുതി ചെയ്ത  മോഡി ആകട്ടെ  മോടി പിടിപ്പിച്ചു  സമൂഹത്തില്‍  ഇറങ്ങി നടക്കുന്നു. അടുത്ത കുതന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടേ  ഇരിക്കുന്നു.  ഇന്ത്യന്‍ നീതി പീഠം പോലും നാളെ  വില ക്കെടുക്കാന്‍ ഉള്ള കണക്കു കൂട്ടലുമായി . 

Sunday, May 6, 2012

ഹൃദയത്തിലെ കോഴിക്കാല്‍ ..

മറിയുമ്മ  പതിവ്  ശൈലിയില്‍ തിരക്ക്  പിടിച്ചു  നടന്നു വരുന്നുണ്ട്... അതിനിടയില്‍  വഴിയില്‍   മലര്‍ന്നു വീണു കിടക്കുന്ന  ഓല  എടുത്തു മറു കണ്ടത്തില്‍  എടുത്തിടുകയും ചെയുന്നു. നടത്തത്തില്‍ വേഗത  കൂടും  തോറും പിറുപിറ്ക്കള്‍  ജോറായി ...."ആ  കള്ള  ഹിമാര്‍ പബിത്രന്‍ അങ്ങനെ എന്നെ പറ്റിക്കാന്‍ ഇങ്ങു ബന്നാ മയി..മറിയുമ്മ  ആരാന്ന്‍  ഒനിക്ക്  തിരിഞ്ഞിക്കില്ല    .ന്നാലും ഇപ്പൊ ഓന്റെ കാല് പിടിച്ചല്ലേ പറ്റു . ങ്ങനെയാ ആ  പറമ്പ്  ഒന്ന്‍ കിളക്കു ന്നത് ..ന്റെ റബ്ബേ " പുള്ളിക്കാരി ചൂടില്‍ തന്നെയാണ്...പോകുന്ന  പോക്ക്‌  എന്തായാലും കുഞ്ഞാമിന  താത്തയുടെ വീട്ടിലേക്ക്  അല്ല. ആണെങ്കില്‍ ഇങ്ങനെയൌരു  പോക്കെ അല്ല   അത്  . കയ്യില്‍ എന്തേലും ഒരു പൊതി ഉണ്ടാകും.പലഹാരമോ മറ്റൊ .അല്ലെങ്കില്‍ പറമ്പില്‍ തെങ്ങ് കയറ്റം കയിഞ്ഞ  നാള്‍ ആണേല്‍ മൂന്നോ നാലൊ  നല്ല   ഒന്നാന്തരം  ഇളനീര്‍ കുലകള്‍ ഉണ്ടാകും...അതാണ്  പതിവ്  കാഴ്ച  .  വരമ്പും കഴിഞ്ഞു തോട്  പാലം കടക്കുമ്പോള്‍....പള്ളിയിലെ  മുക്രി മറിയുംമയെ  കണ്ടപ്പോ  ഒരു ഒരു ചോദ്യം പാസാക്കി .." എങ്ങോട തെരക്കിട്ട്  ..ബേജാര്  പിടിച്ച   ഓ  ട്ടാണല്ലോ   ..."  , മറിയുമ്മ  കേട്ട പാതി കേക്കാത്ത  പാതി ഇന്ന്  നോമ്പ്   തുറക്കാന്‍ അങ്ങോട്ട്  ബന്നോളി  " എന്നും പറഞ്ഞു ഒരൊറ്റ  പോക്ക്  കൊടുത്തു . പവിത്രന്റെ വീട്ടിലേക്ക്.  പോക്കിനിടയില്‍  മറിയുമ്മ അനിയത്തി  കുഞ്ഞമിനെയെ  ഒന്ന്‍  മുഖം  കാണിക്കാന്‍  മറന്നില്ല. ക്ഷണ നേരം കൊണ്ട്  വരാമെന്നും പറഞ്ഞു. പവിത്രന്റെ വീട്ടില്‍ ചെന്നപ്പോ  നല്ല ഉശിരന്‍  കാഴ്ച  തന്നെ... പവിത്രന്‍ മദ്യപിച്  എന്തൊക്കെയോ പിച്ചും പേയും  പറയുന്നുണ്ട്....കെട്ടിയോള്‍ കിണറ്റില്‍  നിന്ന്  വെള്ളം  കോരുന്ന  പണിയിലും  മറിയുമ്മ  പവിത്രന്റെ അവസ്ഥ  നോക്കാന്‍ നിക്കാണ്ട്  നല്ല രണ്ടു വര്‍ത്തമാനം   പറഞ്ഞു. മ ദ്യ ലഹരിയില്‍ ആണെങ്കിലും  എന്തൊക്കെയോ  അയാള്‍ റെക്കോര്‍ഡ്‌  ചെയ്തു വെച്ചു . " നാളേം കൂടെ ഇജ്ജ്  ബന്നിലെങ്കില്‍  ഞങ്ങള് ബേറെ ആളെ നോക്കും "  പവിത്രന്‍.. "ഞാന്‍ അങ്ങ്  എത്തും  പവിത്രന്റെ ബാക്ക "ഇത് എന്നും പറഞ്ഞു ഒരു ടയലോഗ്  കാ ച്ചി  ഇതു  കേട്ടപ്പോ നിധി കിട്ടിയ    സന്ദോഷം  ആയിരുന്നു  മറിയു മ്മയ്ക്ക് .അവടെ നിന്നും  ഒറ്റ പാച്ചില്‍  കുഞ്ഞാമിനയുടെ  അടുക്കലേക്ക് . അവിടെ എത്തി  കാര്യ വിവരങ്ങള്‍ പറഞ്ഞു... എന്നിട്ട് ചെറിയ   സ്വകാര്യം .." "അതേ ഇന്ന്       ഞമ്മള്            പള്ളിയിലെ മുക്രിയിനേ    ചെറുങ്ങനെ  ഒന്ന് തൊറ  കയിപ്പിച്ചലോന്നു  ബിജാരിച്ചു ..കൂടാണ്ട്  സുഹ്രന്റെ ആങ്ങളയും  മാത്രായിറ്റ്  ...
എന്തെങ്കിലും പോരായ്മ ഉണ്ടെനോ ..?."  പിന്നെയണേല്‍  നാളെ ആ പവിത്രന്‍  പറമ്പ്   കിളക്കാന്‍  ബരാന്നു  പറഞ്ഞിട്ടും ഉണ്ട്."ഇപ്പൊ തന്നെ നേരം പോയി.. ഞാന്‍ അങ്ങോട്ട്  ചെല്ലട്ടെ ..,. എന്നും പറഞ്ഞു...ദാ  ഒറ്റ   പോക്ക്  .... കുഞ്ഞാമിന  എന്തു പറയാന്‍  ഭാവിച്ചപോയെ ക്കും  മറിയുമ്മ   ഇടവഴിയിലേക്  ഇറങ്ങിയിരുന്നു .  
       നോമ്പ്  തൊ റ  ഉഷാറായി   കഴിച്ചു . കരിച്ചതും പൊരിച്ചതും അങ്ങനെ അങ്ങനെ......!    പിറ്റേ ദിവസം   പറഞ്ഞപോലെ വാക്ക്  പാ  ലിച്ചു കൊണ്ട് പവിത്രന്‍ അവിടെ ഹാജരായി . ജോലിയില്‍ സത്യസന്തമായി  നീതി പുലര്‍ത്തി...  ,അര യില്‍  തിരുകി  വെച്ച     ബ്രാണ്ടി    ദാഹത്തിനു പകരം എടുത്തു  കുടിക്കുന്നതു  ഒഴിച്ചാല്‍  ..
  അതിനിടയില്‍..മറിയുമ്മ   ചായ കുടിക്കാന്‍  ഉത്തരവിട്ടു . പവിത്രന്‍ പണി നിര്‍ത്തി   അങ്ങോട്ട്  ചെന്നു ,  തലേ ദിവസത്തെ ഇറച്ചിക്കറിയും , പൊരിച്ചതും  കരിച്ചതും  എല്ലാമായ  വിഭവങ്ങള്‍  ...ഒരു  പുതിയാപ്പിള    സല്‍ക്കാരം      തന്നെ !. . . മറിയുമ്മ  ജോലിക്കാരെ   സല്ക്കരിക്കുന്നതും അവരോടുള്ള  സമീപനവും ഒന്ന് കാണേണ്ടത് തന്നെയാണ് . ഒരു വിവേചനവും  കൂടാതെ വയറു നിറച്ചും    ജോലിക്കാര്‍ക്ക് ഭക്ഷണം കൊടുക്കും..
  പവിത്രന്‍  ഒന്ന് അന്ധാളിച്ചു  ..ഇത്രയും  സംഭവങ്ങള്‍ ...?  ആദ്യം തന്നെ  കണ്ണില്‍   പെട്ടത്     ഒരു ജോറന്‍   കോഴിക്കാല് തന്നെ  ... എല്ലാം  അകത്താക്കി..  !  
   
 ഈ  ഒരു    .സംഭവം ഏതാണ്ട്   ഒരു അഞ്ചു  കൊല്ലങ്ങള്‍ക്ക്      മുന്‍പ്   സംഭവിച്ച      മറിയുമ്മയുടെ     ഒരു   സല്‍ക്കാര കഥ      ആണ്  കേട്ടോ  .! ഒരു വലിയ  ഇടവേളയ്ക്ക്     ശേഷം.....ഒരു  സായം ..സന്ധ്യ   നേരം.... .   .മറിയുമ്മ  കുഞ്ഞാമിനയുടെ  വീടിലേക്ക്‌ പോകുകയായിരുന്നു   ദൂരെ നിന്നും   ഒരു  മെലിഞ്ഞ  മനുഷ്യ രൂപം   ആടി  കുഴഞ്ഞു    വരുന്നത്     മറിയുമ്മ  നോട്ടമിട്ടു...   അടുത്ത് എത്തിയപ്പോഴാണ്    അ ത് പവിത്രന്‍ ആണെന്ന     കാര്യം   പിടികിട്ടിയത്...... കുടിച്ചിട്ടുള്ള  വരവ്   ആണെന്ന്  മനസിലാ യപോള്‍   മറിയുമ്മ    അല്പം മാറി നടന്നു .  പക്ഷെ ഒട്ടും പ്രതീക്ഷികാതെ     പവിത്രന്‍   മറിയുംമയെ   തടഞ്ഞു നിര്‍ത്തി... മറിയുമ്മ   ഒന്ന് പതറി   , ഇടറിയ സ്വരതോടെ പറഞ്ഞു  " പവിത്രാ,,,,, ഒന്ന്   അങ്ങോട്ട്   മാറി  തര്വോ    ഇജ്ജു   ?'' ഇത് കേട്ടതും ..
 പവിത്രന്‍   ചെങ്കണ്ണി ര്‍    പൊഴിച്ച് കൊണ്ട് ഹൃദയത്തില്‍ കൈ  വെച്ച്   പറയാന്‍  തുടങ്ങി   "  അന്ന്  നിങ്ങള്‍ എനിക്ക്  തന്ന  കോഴിക്കാല്‍ ... ഇന്നും എന്റെ ഹൃദയതിലൂടെ  ഓടിക്കളിക്കുന്നു........ എന്റെ ഹൃദയത്തിലെ   കോഴിക്കാല്‍  .ആ   കോഴിക്കാല്‍  തിന്ന   ഞാന്‍   നിങ്ങളെ തടഞ്ഞു വെക്കാനോ ..നല്ല കാര്യം  ഇങ്ങള്  പോയ്കൊളീന്‍ " എന്നും പറഞ്ഞു....പവിത്രന്‍    വഴി മാറി  കൊടുത്തു .  ഹൃദയത്തിലെ  കോഴിക്കാലിന്റെ  രുചിയും  നുണഞ്ഞു  കൊണ്ട്... നടന്നു നീങ്ങി . !  പവിത്രന്റെ സാഹിത്യത്തില്‍    കുതിര്‍ന്ന   നര്‍മ  രസം കേട്ട്   മറിയുമ്മ     മൂക്കത്ത്      വിരല്‍ വെച്ച് പറഞ്ഞു      ..." ഓ ...  കോഴിക്കാല്‍  ബെരുത്തി  ബെച്ച  ഓരോരോ  കാര്യം.. ന്റെ അല്ലാഹ് .."       

Tuesday, April 3, 2012

ഇങ്ങനെയും ഒരുവള്‍

മധുരിമയുടെ മണല്‍ കാട്ടിലേക്ക് അപ്രതീക്ഷിതമായ പറിച്ചു നടല്‍ അവള്‍ ഒട്ടും പ്രതീക്ഷിച്ചതെയല്ല . പക്ഷെ  തനിക്ക് കിട്ടിയത് ഒരു വലിയ അനുഗ്രഹമായി കണ്ട അവള്‍ മണലാരണ്യത്തിലേക്ക്   യാത്രയായി ...ഒത്തിരി ഒത്തിരി കണക്കു കൂട്ടലുകളോടെ ഇനിയുള്ള ജീവിതത്തെ  അത്ഭുതത്തോടെയും ആവേശത്തോടെയും  നോക്കി കാണാന്‍ വേണ്ടി ,  സ്വപ്നങ്ങള്‍ നെയ്തെടുക്കുവാനുള്ള ആര്‍ത്തിയോടെ ...ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി !! ആ യാത്രയില്‍ അവള്‍ തികച്ചും സംതൃപ്തയായി. 
 തുടര്‍ പഠന കാര്യത്തില്‍ അവളുടെ മനസ്സ് അവിടെവുമായി പൊരുത്തപെട്ടു ഒപ്പം പുതിയ സഹപാഠികള്‍ ..പുതിയ അധ്യാപകര്‍..എല്ലാം കൊണ്ടും അവള്‍ക്ക് അത് തികച്ചുംവ്യത്യസ്തമായ  ലോകം തന്നെ ആയിരുന്നു . പലതരം ദേശക്കാരും   ഭാഷക്കാരും ..ഒന്നിച്ചുള്ള ലോകം അത്ഭുതത്തോടെ ഒരു കൊച്ചു കുട്ടി അമ്പിളി അമ്മാവനെ കണ്ട അതിശയിക്കുന്ന ഭാവത്തില്‍ സുഖത്തില്‍ അനുഭവിക്കാന്‍ തുടങ്ങി... ആ ലോകം അത്രയ്ക്ക് ആസ്വധകരമായിരുന്നു അവള്‍ക്ക് .
സ്കൂളിലും മണല്‍ കാട്ടിലെ അപൂര്‍വ പ്രതിഭയായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. വിടര്‍ന്ന പുഷ്പം പോലെ ആയിരുന്നു അവള്‍ എന്നും... പുഞ്ചിരി പൊഴിക്കുന്ന മുഖവും അച്ചടക്കവും ഒതുക്കവും അധ്യാപകരുടെ ശ്രദ്ധ പിടിച്ചു പറ്റി . പക്ഷെചിലരില്‍ മാത്രം ...! എല്ലാം കൊണ്ടും  ഐശ്വര്യമായിരുന്നു അവള്‍. പക്ഷെ തന്റെ കഴിവ് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടി സ്വയം അഹങ്കരിക്കാന്‍ അവള്‍ ശ്രമിച്ചില്ല. 
തന്റെ കഴിവുകള്‍ ഒരു പരിധി വരെ  അവള്‍ ഞങ്ങളില്‍ നിന്ന് പോലും ഒളിപ്പിച്ചു വെച്ചു.   അധ്യാപകരിലും എന്തോ  ഒരു അകറ്റി നിര്‍ത്തല്‍  ഞങ്ങള്‍  മനസിലാക്കി.. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ കഴിവിനെ യാതൊരു തരത്തിലും പ്രോത്സാഹിപികുവാനോ  പ്രശംസിക്കുവാനോ അവരില്‍ ചിലര്‍ മുതിര്‍ന്നില്ല.. എന്നാല്‍ അവളാകട്ടെ അതില്‍ ഒരു പരാതിയും പ്രകടിപിക്കാതെ  താന്‍ അതിനൊന്നും അര്‍ഹാതപെട്ടവല്‍  അല്ലെന്നും എല്ലാം തികഞ്ഞവള്‍ അല്ലെന്നും മനസിനെ മനസിലാക്കി എടുക്കാന്‍ തുടങ്ങി.  നിരാശയുടെ വാതില്‍ തുറക്കപെടാതെ .അതിന്റെ  പേരില്‍ ദുഖത്തിന്റെ ഭാണ്ഡം ചുമലിലേറ്റി നടക്കാതെ  മുന്നോട്ട് നീങ്ങി തന്റെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ ഉള്ള തത്രപടോടെ . ദുഖത്തിന്റെ ഭാണ്ഡം ചുമലില്‍ നിന്നും വലിചെരിയനും  നിരാശയുടെ ഇരുട്ടറ കൊട്ടി അടക്കാനും  പുഞ്ചിരിയുടെ മുഖം വിടര്‍ത്തുവാനും അവള്‍ഞങ്ങളെയും  പഠിപിച്ചു. ഒപ്പം തന്നെക്കാള്‍ കൂടുതല്‍ തന്റെ കൂടപ്പിറപ്പുകളെ സ്നേഹിക്കനമെണ്ണ്‍ അവളില്‍ നിന്നും ഞങ്ങള്‍ കണ്ടു മനസിലാക്കി. അല്ലാഹു അനുഗ്രഹം വാരി ചൊരിഞ്ഞ പെണ്‍കുട്ടി  എന്ന് പലതവണ ഞങ്ങള്‍ പറഞ്ഞിടുണ്ട്. 
അവളോ ടോപ്പമുള്ള ഞങ്ങളുടെ മൂന്നു വര്‍ഷത്തെ സ്കൂള്‍ ജീവിതം സ്വര്‍ഗതുല്യമായിരുന്നു. പക്ഷെ ശാന്തമായി ഒഴുകികൊണ്ടിരുന്ന കടലില്‍ ആര്തിരംബിയ തിരമാലപോലെ ആണോ അതോ മരുഭൂമിയില്‍ ആഞ്ഞടിച്ച കൊടുംകാടു പോലെ ആണോ എന്ന് അറിയില്ല  അത്ര ദയനീയമായ അവസ്ഥ അവളുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. രോഗ ബാധിതനായ പിതാവിന്റെ അവസ്ഥയില്‍ അവള്‍ പതറിപോയി. പക്ഷെ..അപ്പോഴും അവള്‍ ആ വേദനഉള്ളില്‍ ഒതുക്കി ഞങ്ങള്‍ക്ക് മുന്നില്‍ പുഞ്ചിരി തൂകി . അടിയുറച്ച അല്ലാഹുവില്‍ ഉള്ള  വിശ്വാസം അവളെ തളര്‍ത്തിയില്ല. പതിനൊന്നാം ക്ലാസ്സ്‌ എങ്ങനെയെങ്കിലും  ഒന്ന് കഴിഞ്ഞു കിട്ടാന്‍ വേണ്ടി ഉള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു അവള്‍. 
തന്റെ പിതാവിന്റെ രോഗാവസ്ഥ ഓര്‍ത്ത് ഒരിക്കല്‍ ക്ലാസ്സില്‍ നിന്നും അവള്‍വിങ്ങി  പൊട്ടി  കരഞ്ഞത് പൊള്ളുന്ന ഓര്‍മയായി ഇന്നും ജീവിക്കുന്നു എന്റെ മനസ്സില്‍. പെട്ടെന്ന് വാടിയ അവളുടെ മുഖം ഞങ്ങള്‍ക്ക് സഹിക്കാന്‍ ആകതതയിരുന്നു .
പക്ഷെ എന്നിട്ടും തന്റെ നഷ്ടപെടാന്‍ പോകുന്ന സ്വപ്നങ്ങളെ ഓര്‍ത്ത് അവള്‍ വിലപിച്ചില്ല. , പരാതിപെട്ടില്ല ..ആരോടും!!... അടിയുറച്ച വിശ്വാസത്തോടെ ജീവിതത്തിന്റെ ഓരോ ഘട്ടവും സൂക്ഷ്മതയൂടെ അവള്‍ നേരിട്ട്...രസമുള്ള നൊമ്പരമാക്കി. പതിനൊന്നാം ക്ലസ്സ് പരീക്ഷ എഴുതി ഉടനെ അവള്‍  ഈ  മണലാരണ്യത്തോട്  റ്റാറ്റ പറഞ്ഞു....അപോഴും അവള്‍ ഒന്നും നഷ്ടപെടിട്ടില്ല എന്ന വിശ്വാസത്തോടെ  ആയിരുന്നു. നാട്ടില്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞു ...മാസങ്ങള്‍..കഴിഞ്ഞു .....ആ ഇടയ്ക്ക് പരീക്ഷ ഫലം വന്നു....എന്നത്തേയും പോലെ..അന്നും ഉയര്‍ന്ന  ശതമാനത്തോടെ  അവള്‍ക്കായിരുന്നു ഉയര്‍ന്ന വിജയം...പക്ഷെ ഇതിന്റെ പേരില്‍ അദ്ധ്യാപകരില്‍  ഒരാളും അവളെ ഞങ്ങള്‍ക്ക് മുന്നില്‍ പ്രശംസിക്കാന്‍ തയ്യാറായില്ല.  ഇടയ്ക്കിടെ അവളെ വിളിച്ചു ഞങ്ങള്‍ സ്കൂളിലെ സംഭവ വികാസങ്ങള്‍ പറയും.. അതിനിടയിലാണ് അവള്‍ പഠിത്തം തുടരുന്നില്ല....പിതാവിന്റെ ശുശ്രൂഷയില്‍ ആണെന്ന കാര്യം അറിയിക്കുന്നത്... എന്നാല്‍ ആ രോഗ ശയ്യയിലും അദ്ദേഹം ഒരു പിതാവിന്റെ കടമ ചെയ്യാന്‍ മറന്നില്ല...അവളുടെ ഭാവി സുരക്ഷിതമാക്കാന്‍ മറന്നില്ല..  അനുയോജ്യനായ ഒരാളെ കണ്ടെത്തി....വിവാഹം ഉറപ്പികുക്കയും ചെയ്തു. പ്രായത്തില്‍  പക്വത എത്തിയിലെങ്കിലും.. തന്റെ പിതാവിന്റെ വാക്കിനെ എതിര്‍ക്കാതെ  സന്തോഷത്തോടെ അയാളെ സ്വീകരിക്കാന്‍ അവള്‍ തയ്യാറായി. ഈ ഒരു വാര്‍ത്ത‍ കേട്ടപോള്‍ ആദ്യം ഞങ്ങള്‍ ഒന്ന് ഞെട്ടി , പക്ഷെ അവള്‍ ജീവിതത്തെ  വീക്ഷിക്കുന്ന രീതി കണ്ടു അവളോട തോന്നിയത് എന്തെന്നില്ലാത്ത ആദരവ് ആയിരുന്നു. അല്പം ശാന്തിയോടെ നീങ്ങുന്ന ജീവിത രേഖയുടെ നിയന്ത്രണം വിടാന്‍ അധികം സമയം വേണ്ടി വന്നില്ല.  ആ ഒരു നശിച്ച ദിവസം..അവള്‍ക്കു നല്‍കിയത് കണ്ണീരു മാത്രമായിരുന്നു .തീര്‍ത്താലും കരഞ്ഞാലും തീരതത്ത്ര  വേദന.. പിതാവിന്റെ നിയോഗം അവളെ ആകെ മാറ്റി മറിച്ചു ..ഒരു യതീം എന്ന പദവി ആരാണ് ഇഷ്ടപെടുന്നത്? പക്ഷെ അതെല്ലാം ഉള്ളില്‍ ഒതുക്കി...തന്റെ താഴെ ഉള്ളവര്‍ക്ക് ദൈര്യവും ആശ്വാസം നല്‍കേണ്ടത് താന്‍ ആണെന്ന്  മനസിലാക്കി തന്റെ വിങ്ങല്‍ അടക്കിപിടിച് അവരെ ആശ്വസിപിക്കുവാന്‍ തുടങ്ങി. 
 അപ്പോഴും  തനിക്ക് നഷ്ടപെട്ടുപോയ സ്വപ്നങ്ങളെ ഓര്‍ത്ത് വിലപിച്ചില്ല ..തനിക്ക് നഷ്ടപെട്ട ഭാവിയെ  പറ്റിയും ഓര്‍ത്ത് വിന്ഗിപൊട്ടിയീല്ല. 
തനിക്ക് വേണ്ടപെട്ടവര്‍ക്ക് പുഞ്ചിരിയും ആശ്വാസ വാക്കുകളും നല്‍കികൊണ്ട് നില്‍കുന്ന അവളുടെ വ്യക്തിത്വത്തില്‍  വിധിപോലും മുട്ടുമടക്കി. 
 ഇവള്‍  ഇഹലോക  സുഖം അര്‍ഹിക്കാത്തവള്‍.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വെട്ടി പിടിക്കാന്‍ ശ്രമിക്കതവള്‍.....
ഇവളെ വര്‍ണിക്കാന്‍ വാകുക്കള്‍ മതിയാകില്ല....
 ഇവള്‍  പരലോക സുഖത്തിനായ്....ജീവിതം മാറ്റി വെച്ചവള്‍...............................അതിലുപരി ഒരു യഥാര്‍ത്ഥ പെണ്ണ് ....

Thursday, March 29, 2012

വേര്‍പാടിന്റെ നിശബ്ധത





പാളം തെറ്റി പായുന്ന തീവണ്ടിയുടെതെന്ന വണ്ണം അവളുടെ മനസും പാളം തെറ്റി ഓടാന്‍ തുടങ്ങി.. !!


...നിമിഷങ്ങളോളം!!


ഒരു പനിനീര്‍  ചെടിയില്‍ നിന്നും ഒരു പൂ പറിച്ചു മാറ്റുമ്പോള്‍ പനിനീര്‍ ചെടിയ്ക്ക്  ഉണ്ടാകുന്ന കഠിന മായ വേദന പോലെ..!!


ആ പനിനീര്‍  പൂവില്‍ നിന്നും ഒരു ഇതള്‍ പറിച്ചു മാറ്റുമ്പോള്‍ ..അതിനു നഷ്ടപെടുന്നഭംഗി പോലെ .....


നഷ്ടപെടുന്ന സുഗന്ധം പോലേ...


സൂര്യന്‍ ഉദിച്ചു അസ്തമയതിലെക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ആതി പോലെ..


കൂരിരുട്ടില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്ന മെഴുകുതിരി ഉരുകി തീരാറാകുമ്പോള്‍ ഉണ്ടാകുന്ന ഭയം പോലെ..!!


മരുഭൂമിയില്‍...ഒറ്റപെട്ട ജീവന്റെ വിങ്ങല്‍ പോലേ....


ആയിരുന്നു....ആത്മ മിത്രങ്ങള്‍ വിട ചൊല്ലി പിരിയുമ്പോള്‍...


.ആ സൌഹൃദ ബന്ധത്തിന്റെ ജീവന്‍ നിശ്ചലമായിരുന്നു..ഒരല്പനേരം .!!


തികച്ചും മൂഖമായ നിമിഷങ്ങള്‍........


ആരോടും ഉരിയാടാതെ....വേര്‍പാടിന്റെ വേദനയുമായി....


അവള്‍ എങ്ങോട്ട് എന്നില്ലാതെ .......അവരില്‍ നിന്നും ഓടിയൊളിച്ചു


വേര്‍പാടിന്റെ തീഷ്ണത അവരെ അറിയിക്കാതെ.....


ഇനിയും ഒരു കൂടികാഴ്ച ഉണ്ടാകുമെന്നു  മനസ്സില്‍ ഉറപിച്ചു കൊണ്ട്!


നിശബ്ദതയുടെ തീച്ചൂളയിലേക്ക് ....അവള്‍ പിച്ച വെച്ച് നടന്നു നീങ്ങി...!!