Total Pageviews

Thursday, March 29, 2012

വേര്‍പാടിന്റെ നിശബ്ധത





പാളം തെറ്റി പായുന്ന തീവണ്ടിയുടെതെന്ന വണ്ണം അവളുടെ മനസും പാളം തെറ്റി ഓടാന്‍ തുടങ്ങി.. !!


...നിമിഷങ്ങളോളം!!


ഒരു പനിനീര്‍  ചെടിയില്‍ നിന്നും ഒരു പൂ പറിച്ചു മാറ്റുമ്പോള്‍ പനിനീര്‍ ചെടിയ്ക്ക്  ഉണ്ടാകുന്ന കഠിന മായ വേദന പോലെ..!!


ആ പനിനീര്‍  പൂവില്‍ നിന്നും ഒരു ഇതള്‍ പറിച്ചു മാറ്റുമ്പോള്‍ ..അതിനു നഷ്ടപെടുന്നഭംഗി പോലെ .....


നഷ്ടപെടുന്ന സുഗന്ധം പോലേ...


സൂര്യന്‍ ഉദിച്ചു അസ്തമയതിലെക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ആതി പോലെ..


കൂരിരുട്ടില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്ന മെഴുകുതിരി ഉരുകി തീരാറാകുമ്പോള്‍ ഉണ്ടാകുന്ന ഭയം പോലെ..!!


മരുഭൂമിയില്‍...ഒറ്റപെട്ട ജീവന്റെ വിങ്ങല്‍ പോലേ....


ആയിരുന്നു....ആത്മ മിത്രങ്ങള്‍ വിട ചൊല്ലി പിരിയുമ്പോള്‍...


.ആ സൌഹൃദ ബന്ധത്തിന്റെ ജീവന്‍ നിശ്ചലമായിരുന്നു..ഒരല്പനേരം .!!


തികച്ചും മൂഖമായ നിമിഷങ്ങള്‍........


ആരോടും ഉരിയാടാതെ....വേര്‍പാടിന്റെ വേദനയുമായി....


അവള്‍ എങ്ങോട്ട് എന്നില്ലാതെ .......അവരില്‍ നിന്നും ഓടിയൊളിച്ചു


വേര്‍പാടിന്റെ തീഷ്ണത അവരെ അറിയിക്കാതെ.....


ഇനിയും ഒരു കൂടികാഴ്ച ഉണ്ടാകുമെന്നു  മനസ്സില്‍ ഉറപിച്ചു കൊണ്ട്!


നിശബ്ദതയുടെ തീച്ചൂളയിലേക്ക് ....അവള്‍ പിച്ച വെച്ച് നടന്നു നീങ്ങി...!!

5 comments:

Unknown said...

ആത്മ മിത്രങ്ങള്‍ വിട ചൊല്ലി പിരിയുമ്പോള്‍....കാത്തു സൂക്ഷിക്കാം കയിഞ്ഞ കുറെ നല്ല കാലങ്ങള്‍ ..ആശംസകള്‍

vayal said...

കുറച്ചു കൂടി ഏകാഗ്രതയോടെ,ആറ്റിക്കുറുക്കി എഴുതിയാല്‍ കവിത കൂടുതല്‍ നന്നാവും.....

ajnas cv said...

wri8888888 wri88888888 wri88888888 :))))))) lykd

rasheed mrk said...

കൊള്ളാം ഡിയര്‍ ..
മിത്രങ്ങള്‍ക്ക് മാത്രമേ വിട പറയുമ്പോള്‍ വേദനയരിയൂ . ആശംസകള്‍ .

wardha said...

Thanks to All..:)