പഴക്കൻ
പറക്കും ബൈക്കും ബ്രാൻഡഡ്.. ഫോണും ,
വിയർപ്പു പൂശിയ ബ്രാൻഡഡ് ഷർട്ടും ,
ഒട്ടും നനയ്ക്കാത്ത ഫ്രീക്കൻ മുടിയും ,
തന്നെക്കാൾ വലിയ താടിയും .
ഒപ്പം , ബ്രാൻഡഡ് ഷൂസും അഴുകിയ സോക്സും ,
നീയൊരു ബ്രാൻഡഡ് ന്യൂജനറേഷൻ ഫ്രീക്കൻ ,
പെൺകുട്ടികൾക്ക് പ്രിയപ്പെട്ടവൻ ,
നാട്ടുകാർക്കെല്ലാം സ്റ്റാർ !
എനിക്കോ,
അത്തർ പൂശി തേച്ചുമിനുക്കിയ ഷർട്ടും ,
കുളിച്ചൊരുങ്ങി ഒതുക്കിയ മുടിയും ക്ലീൻ ഷേവും ,
ഒപ്പം, അഴുക്കു തുടച്ചിട്ട ലെഥർ ചരിപ്പും ,
പെൺകുട്ടികൾക്ക് അലോസരം
നാട്ടുകാർക്കെല്ലാം ഞാനൊരു പഴഞ്ചൻ ന്യൂജനറേഷൻ !!
!
No comments:
Post a Comment