ക്ലാസ്സുകഴിഞ്ഞു വീട്ടില്‍ എത്തിയിട്ട് ഉറങ്ങാം എന്ന പ്രതീക്ഷയോടെ ആയിരുന്നു ഞാന്‍ . പക്ഷേ വീട്ടില്‍ കയറിയ പാടെ കണ്ടത് ഉറക്കം ഇല്ലാതെയാക്കുന്ന കാഴ്ചകള്‍ ആയിരുന്നു . ഒരു പക്ഷെ അല്പമെങ്കിലും മനസാക്ഷി എവിടെയെങ്കിലും ഉള്ള ഒരാള്‍ക്കും ഉറങ്ങാനേ പറ്റില്ല. എന്തിനു പറയണം ഒരു പക്ഷെ മൃഗങ്ങള്‍ക്ക് പോലും ഉറക്കം ഇല്ലതയേക്കാം . നരഭോജികളായ നികൃഷ്ഠ ജീവികള്‍ ഒരു പിഞ്ചു കുഞ്ഞിനോട് എന്തിനിതു ചെയ്തു? അതിനു മാത്രം എന്താണ് അവര്‍ക്ക് വെറും മൂന്നു വയസ്സ് പ്രായം മാത്രമുള്ള കുട്ടിയോട് തോന്നിയത്? അമ്മയുടെ ലാളനയും സ്നേഹവും കിട്ടി കൊതി തീര്‍ന്നില്ലാത്ത പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയിട്ടുള്ള ആ പിഞ്ചു കുഞ്ഞിനെ ആര്‍ത്തിയോടെ തിന്നു ചവച്ചു തുപ്പിയില്ലേ? ചാനലില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഹൃദയത്തില്‍ ബ്ലേഡ് കൊണ്ട് ആഴത്തില്‍ ആഞ്ഞു വരയുന്ന വേദനയായിരുന്നു . ഒന്നുറക്കെ കരയാന്‍ പോലും പറ്റാതെ കണ്ണുനീര്‍ തുള്ളികള്‍ പൊഴിച്ചുകൊണ്ട് നിസ്സഹായയായി ശില പോലെ നിശ്ചലമായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ എനിക്ക് . ഇത്തരം സംഭവങ്ങള്‍ കണ്ടും കേട്ടും മരവിച്ചു പോകുന്ന അവസ്ഥയാണ് മനസ്സിനും ശരീരത്തിനും. . കേരളം സംസ്കാര ശൂന്യമാകുന്ന കാഴ്ച , അതും വേദനാജനകമാണ് ഒപ്പം മനുഷ്യന്‍ സഹജീവിയായ മറ്റൊരു മനുഷ്യനോട് ചെയ്യാന്‍ പാടില്ലാത്ത പലതും , ഒരു പക്ഷെ മൃഗങ്ങള്‍ പോലും മനുഷ്യനോട് ഇത്ര ക്രൂരത കാണി ക്കില്ല . 'സ്ത്രീ ' എന്ന മഹത്തായ വാക്കും സ്ത്രീയേയും വില്പന ചരക്കുകള്‍ ആക്കി മാറ്റുന്ന ഈ ശവം തീനികള്‍ കുലകുത്തി വാഴുന്ന ഇന്നത്തെ കേരള സമൂഹം എന്നാണ് വിവരം വെച്ച് തുടങ്ങുക? നിയമ പീഠം ഒന്നുകൂടെ ശക്തി ആര്‍ജ്ജിക്കേണ്ടി ഇരിക്കുന്നു . സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പങ്കാളികളാകുന്ന പ്രതികള്‍ക്ക് ലഭിക്കേണ്ട ശിക്ഷ കഴു മരം ആക്കി മാറേണ്ടി ഇരിക്കുന്നു. ഇത് എപ്പഴേ നടപ്പില്‍ ആക്കേണ്ടാതാ യിരുന്നു . പക്ഷേ ഒരു പരിധി വരെ ഇത്തരം ശുധ്ര ജീവികള്‍ നിയമത്തിന്‍റെ കണ്ണുവെട്ടിച്ചും രാഷ്ട്രീയ കാരുടെ കീശകള്‍ വീര്‍പ്പിച്ചും തന്ത്രപൂര്‍വ്വം രക്ഷപ്പെടുന്നു എന്നതാണ് വസ്തുത . ഒരു വശത്ത് ഭരണ കര്‍ത്താക്കള്‍ തന്നെ സ്ത്രീകള്‍ക്ക് എതിരെ തിരിയുകയും അവര്‍ക്ക് നീതി നിഷേധം ഉറപ്പാക്കുകയും ചെയ്യുന്നു. അതും നിയമത്തെ കൂട്ടുപിടിച്ച് കൊണ്ട് . ഇത്തരം ആളുകളെ പൊതു മധ്യത്തില്‍ തുറന്നു കാട്ടാനും അവരെ എറിഞ്ഞു കൊല്ലാനും ഉള്ള ആര്‍ജ്ജവം ഞാന്‍ അടങ്ങുന്ന ഇന്നത്തെ തലമുറ മുന്നോട്ട് വെക്കേണ്ടത് തന്നെ ആണ് . സ്വന്തം നാട്ടില്‍ അമ്മയും സഹോദരികളും പിഞ്ചു മക്കളും പൊതു മധ്യത്തില്‍ മാനഭംഗ പ്പെടുമ്പോള്‍ ഒരു വശത്ത് കേരളം വികസനത്തിലേക്ക് കുതിക്കാന്‍ ഉള്ള പാച്ചിലില്‍ ആണ് . സ്വന്തം നാട്ടില്‍ ഇങ്ങനെ ഉള്ള അവസ്ഥകള്‍ സംജാതമാകുംപോള്‍ എങ്ങിനെ ആണ് വികസനത്തിന്റെ ചിറകുകള്‍ കേരളത്തിന് മുന്നില്‍ പറന്നടിച്ചു ഉയരുന്നത്? കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ ആ നാടിനും ഭരണ കര്‍ത്താക്കള്‍ക്കും സാധികുന്നില്ല എങ്കില്‍ എങ്ങിനെ ആണ് അന്യ ദേശ സഞ്ചാരികളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയുന്നത്? അല്ലെങ്കില്‍ പെറ്റ അമ്മയെയും കൂടപ്പിറ പ്പുകളെയും സംരക്ഷിക്കാതെ എന്തിനു മറു നാടന്‍ സഞ്ചാരികളെ സംരക്ഷിക്കണം? ഒരു നാടിന്റെ ഐശ്വര്യവും സമ്പത്തും ആ നാടിന്റെ സ്ത്രീകള്‍ ആണെന്നുള്ള ബോധം സമൂഹത്തിലെ പുരുഷ വര്‍ഗ്ഗവും ഭരണകര്‍ത്താക്കളും ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന് . മറു നാടന്‍ സഞ്ചാരികള്‍ക്ക് കേരളം എന്ന നാടും മനുഷ്യരും ഒരു പേടി സ്വപ്നമായി മാറുകയും വൈകാതെ വികസനത്തിന്റെ ചിറകുകള്‍ അറ്റു വീഴുകയും ചെയ്യുന്ന കാലം വിദൂരമല്ല . ഇതൊന്നും ചിന്തിക്കാതെ സ്ത്രീ സമൂഹത്തെ ഒന്നൊന്നായി ആര്‍ത്തി മൂത്ത് കടിച്ചു കീറുമ്പോള്‍ ഇതിന്റെ ഭവിഷ്യത്ത് എന്താണെന്നും കൂടി ഓര്‍ക്കേണ്ടി ഇരിക്കുന്നു. കേരളം ഒരു ശ്മശാന ഭൂമി ആയി മാറും ഈ സ്ഥിതി തുടര്‍ന്ന് പോകുകയാണെങ്കില്‍ . ഇത്തരം നര ഭോജികളായ പുരുഷ വര്‍ഗത്തിന് എതിരെ ശക്തമായി ആഞ്ഞടിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു . പുരുഷ വര്‍ഗത്തിന് തന്നെ ശാപമാകുന്ന അത്തരക്കാരെ കൊന്നു കൊലവിളിക്കാനും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും കഴു മരത്തില്‍ ഏ റ്റു വാനും മനുഷ്യ വിഭാഗത്തില്‍ പെട്ട പുരുഷ വര്‍ഗങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം . ഇനിയും കേരളം സ്ത്രീയുടെ ശാപം ഏ റ്റു വാങ്ങാതിരിക്കട്ടെ !! ഒപ്പം ഒരു സ്ത്രീയുടേയും പിഞ്ചു കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും ഒരു തുള്ളി കണ്ണുനീര്‍ പോലും ആ മണ്ണില്‍ പൊഴിയാതിരിക്കട്ടെ ..... എന്ന പ്രാര്‍ഥനയോടെ ......... !!!
Total Pageviews
Showing posts with label (ലേഖനം ). Show all posts
Showing posts with label (ലേഖനം ). Show all posts
Thursday, March 7, 2013
Saturday, February 9, 2013
ജീര്‍ണിക്കുന്ന ജേര്‍ണലിസവും സമൂഹവും
'ജേര്‍ണലിസം ' എന്ന മഹാ സാമൂഹിക സേവനം ഇന്ന് നമ്മുടെ സമൂഹത്തിനേയും നാടിനെയും ഒരു വശത്ത് ചൂഷണം ചെയ്യുകയും....ചൂഷണം ചെയ്യപ്പെടുകയും ജീര്‍ണിച്ചു പോകുന്നതുമായ അവ്സതയാണ് കണ്ടുവരുന്നത്. കുറച്ചു നാള്‍ മുന്‍ പു വരെ അങ്ങേ അറ്റം ആത്മാര്‍ഥതയും സത്യസന്തതയും കാത്തു സൂക്ഷിച്ചു നടന്നു കൊണ്ടിരുന്ന ദ്രിശ്യ മാധ്യമങ്ങള്‍ ഇന്ന് എങ്ങനെ ഒരു സാധാരണക്കാരനെ തെറ്റി ധരിപ്പികാന്‍ കഴിയും എന്നും സത്യമായ വാര്‍ത്തകളെ വളച്ചൊടിച്ചും പൊള്ളയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു ജനങ്ങളെ ആശയകുഴപ്പത്തില്‍ ആക്കാമെന്നും ആണ് കരുതുന്നത്. മാധ്യമലോകം വാണിജ്യ വല്‍ക്കരിക്ക പെട്ടുകൊണ്ടിരികുന്നതിന്റെ യും രാഷ്ട്രിയ വല്ക്കരിക്കപെടുന്നതിന്റെയും അടയാളമാണ് ഇന്ന് നാം കാണുന്ന എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന പരമായ കാര്യം . സാമൂഹികമായ നല്ല ഇടപെടലുകള്‍ നന്നേ കുറവാണു എന്നതാണ് സത്യം. അങ്ങനെ ഉണ്ടായാല്‍ തന്നെ അതിലും അവരുടെ വാണിജ്യ തന്ത്രങ്ങളും രാഷ്ട്രിയപരമായ സ്വാര്‍ത്ഥ താല്പര്യങ്ങളും ഉണ്ടാകുന്നു. നാട്ടില്‍ ഒരു സംഭവം നടന്നാല്‍ അതില്‍ ഏതെങ്കിലും വിധേനെ ആ വാര്‍ത്ത ചാനലിനു വേണ്ടപ്പെട്ട ആളോ രാഷ്ട്രിയ പരമായി അടുപ്പം ഉള്ള ആളോ പങ്കാളി ആയിട്ടുണ്ടെങ്കില്‍ ആ ചാനലിലെ വാര്‍ത്തയില്‍ ആ സംഭവത്തിനു പ്രാധാന്യം നല്കാതിരിക്കുകയും അഥവാ നല്‍കിയാല്‍ തന്നെ സംഭവത്തില്‍ തങ്ങള്‍ക് വേണ്ടപ്പെട്ട വ്യക്തിയെ ന്യായികരിചാ വും വാര്‍ത്തയുടെ ഗതി. ഒരു പക്ഷെ ആ വ്യക്തി തെറ്റ് ചെയ്‌താല്‍ കൂടി ചില താല്പര്യങ്ങള്‍ക്ക് വേണ്ടി പാവം കാഴ്ച്ചക്കാരെ മണ്ടന്മാരകുന്നതാണ് സ്ഥിരം പരിപാടി . സത്യത്തില്‍ യാഥാ ര്‍ത്ഥ്യം എന്താന്ന് അറിയാന്‍ വയ്യാതെ നമ്മളാണ് വലയുന്നത്. ജേര്‍ണലിസം എന്ന വാക്കി നോടും മേഖ ലയോടും ഉള്ള ആത്മാര്‍ത്ഥ യും കൂറും ഇന്ന് പല ജെര്‍ണലിസ്ടുകള്‍ക്കും ഇല്ലാണ്ടായിരിക്കുന്നു. ഒരു പക്ഷെ അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടായാല്‍ തന്നെ അവരുടെ അര്‍പ്പണ ബോധത്തെയും അവരെയും ചവിട്ടി അരയ്ക്കുക്കയാണ് ചെയുന്നത് അങ്ങനെ ഉളള പല സംഭവങ്ങളും ഉണ്ടായിടുന്ദ് ഉണ്ടാകുന്നുമുണ്ട്. ഇന്ന് കേരളത്തിലെ അവസ്ഥ ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ ആണ്. ഒരു പക്ഷെ കേരളത്തിന്റെ ഏറ്റവും വലിയ വീഴ്ച്ച ലോകത്തിനു മുന്നില്‍ പരിജയപെടുത്താന്‍ ഒരു ഒറ്റ ജേര്‍ണലിസ്റ്റ് പോലും ഇല്ല എന്നതാണ്. കേരളത്തെ സംബന്ധച്ച് ഇതൊരു വലിയ പരാജയം തന്നെ ആണ്. പക്ഷെ ഒരു കാര്യം കുറച്ച നാള്‍ മുന്പ് വരെ നാം ഉഴര്‍ന്ന്‍ കേട്ട ഒരു സ്ത്രീ ശബ്ദം കേരളത്തിന് ഉണ്ടായിരുന്നു. ' കെ .കെ ഷാഹിന ' യുടേത്. ശെരിക്കും പുതു തലമുറയ്ക്ക് ഒരു ജേര്‍ണലിസ്റ്റ് എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണം എന്നും പഠിക്കാനുള്ള ഒരേ ഒരു മാതൃക ഷാഹിന മാത്രമാണ്. പക്ഷെ ആ ഒരു അവസരത്തില്‍ കേരളം പൂര്‍ണമായും തള്ളുകയാണ് ഉണ്ടായത് . എന്തിനു? തനിക്കു മുന്നില്‍ കണ്ട തന്നോട് പറഞ്ഞ സത്യ മായ കാര്യങ്ങള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറയാനുള്ള ചങ്കൂറ്റം ഷാഹിന കാണിച്ചപ്പോള്‍ മാധ്യമ രംഗത്തെ ചില വിഭാഗം അസൂയയോടെയും എന്നാല്‍ അല്പം രാഷ്ട്രീയവും വര്‍ഗീതയും കൂട്ടി കലര്‍ത്തി അതിനെതിരെയും രംഗത്ത് വന്നു യഥാര്‍ത്ത ത്തില്‍ ഷാഹിന ചയ്ത തെറ്റ് എന്തായിരുന്നു? ഒരു പാവം മനുഷ്യനെ 10 വര്‍ഷങ്ങളോളം കോയമ്പത്തൂര്‍ ജയിലില്‍ അടച്ചിട്ട് അവസാനം തെളിവുകളും സാക്ഷികളും ഇല്ല എന്ന് കണ്ടു വെറുതെ വിട്ടു, ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ കര്‍ണാടകയുടെ ചെന്നായ് കുപ്പായമണിഞ്ഞ ബി.ജെ .പി യുടെ കാല്‍ നക്കികള്‍ പോലീസും ഉധ്യോഗസ്ഥരും ചേര്‍ന്ന് വീണ്ടും ഒരു കള്ളസാക്ഷിയും തെളിവുകളും ഉണ്ടാക്കി പ്രതിയാക്കി. ഈ ഒരു സംഭവത്തില്‍ കേരളത്തിലെ ഓരോ മനുഷ്യനും അറിയാം ശ്രീ അബ്ദുല്‍ നാസര്‍ മദനി നിരപരതി ആണെന്ന്. പക്ഷെ എന്ത് കൊണ്ടാണെന്ന് അറിയില്ല നമ്മുടെ അന്നത്തെ മുഖ്യനും മറ്റും അദ്ദേ ഹതിനെതിരെ ഉള്ളത് മതിയായ തെളിവുകള്‍ അല്ല എന്നു പറയാന്‍ ചങ്കൂറ്റം ഉണ്ടായില്ല.. എന്നാല്‍ മദനി അവിടെ നേരിടുന്ന ക്രൂരമായ മനുഷ്യാവകാശ ലങ്കനങ്ങള്‍ പൊതു സമൂഹം ഷാഹിനയുടെ വാക്കു കളിലൂടെയും അറിഞ്ഞിരുന്നു.. അദ്ധേഹത്തിന്റെ ഈ ഒരു കേസിന്‍റെ നിജസ്ഥിതി അന്വേഷിക്കാന്‍ ഷാഹിന മദനിക്കെതിരെ തെളിവ് നല്‍കിയവരെ സമീപിക്കുകയും സത്യം അറിയുകയും ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നിരുന്നത്... പക്ഷേ.. ആര്‍ക്കെതിരെയും കള്ളകേസുകളും കൊല കുറ്റങ്ങളും തെളിയാതെ നില്‍കുന്ന കേസും ചുമത്താന്‍ മിടുക്കുള്ള കര്‍ണാടക പോലീസിന്റെ അടുത്ത നാടകം ഷാഹിനയുടെ മേല്‍ ആയിരുന്നു.. സാക്ഷികളെ സ്വാധീനിച്ചു എന്ന കേസും ഭീഗര പ്രവര്‍ത്തനം നടത്തി എന്നും എല്ലാം പറഞ്ഞു കുരുക്കുണ്ടാകുകയും ചയ്തു... എന്നാല്‍ ഈ ഒരു അന്യായ കേസിനെതിരെ കേരളം ഒരക്ഷരം മിണ്ടിയില്ല.. ശെരിക്കും സത്യം എന്ന യാഥാര്‍ത്ഥ്യം ഇന്ന് മനുഷ്യരെ യും ലോകത്തെയും. പേടിക്കുന്നു . ഷാഹിന എന്നാ യഥാര്‍ത്ഥ ജേര്‍ണലിസ്റ്റ് നു വേണ്ടി...വാതോരാതെ ആനാ വശ്യ കാര്യങ്ങള്‍ക്ക് മാത്രം ഇടപെടുന്ന ഫെമിനിസ്റ്റുകളും മൌനം പ്രാബിച്ചു . ചാനലില്‍ ഐസ്ക്രീം പര്‍ലോര്‍ പോലെ ഉള്ള കേസുകളിലെ രജീന യെ പോലെ ഉള്ള പണത്തിനു വേണ്ടി മൊഴി തിരിച്ചും മറിച്ചും എല്ലാം പറയുന്ന ആളുകള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു ഫെമിനിസ്റ്റ് ചിന്ത ക യെയും സ്ത്രീകള്‍ക്ക് നേരേ യുള്ള അതിക്രമം തടയണമെന്നും പറഞ്ഞു നാഴികയ്ക്ക് നാല്‍പതു വട്ടം ചാനലില്‍ പറയാറുള്ള വനിതാ സങ്കടന പ്രവര്തകരെയോ കണ്ടില്ല . സമൂഹത്തിന്റെ ഉന്നമനത്തില്‍ പ്രധാനമായി നില കൊള്ളണ്ടവര്‍ ആണ് ഷാഹിനയും പിന്നെ ഷാഹിനയെ പോലെ ഉള്ള ജെര്‍ണലിസ്റ്റുക ളും. പക്ഷെ ഇത്തരം ആളുകളെ സമൂഹം ഒറ്റ പെടുത്തുകയും അവര്‍ക്ക് വേണ്ടി നി.ല കൊള്ളാ തിരിക്കുകയും ചെയുന്ന അവസ്ഥ വളരെ സഹതാപകരമാണ്. ഒരു പക്ഷെ ഇത്തരം സമീപനങ്ങള്‍ വരുന്ന തലമുറയ്ക്ക് ജേര്‍ണലിസം എന്ന മേഖ ലയോടുള്ള വെറുപ്പും ഭയപ്പാടും ഉണ്ടാക്കും. സാമൂ ഹികപരമായ നന്മ ആരും ആഗ്രഹിക്കാതെ വരും. ജേര്‍ണലിസം എന്ന മേഖ ല പതിയെ ജീര്‍ണിച്ചു കൊണ്ടിരിക്കുകയും അതിലെ ആത്മാര്‍ത്ഥതയും സത്യസന്തതയും ഒപ്പം ഇല്ലതായേക്കാം .
Wednesday, February 6, 2013
ചിതലരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മനുഷ്യാവകാശ കമ്മീഷന്‍ !
അബ്ദുല്‍ നാസ്സര്‍ മദനി യോടുള്ള ഈ മനുഷ്യാവകാശ ലങ്കനതിനു എതിരെ നമ്മുടെ മനുഷ്യാവകാശ കമ്മിഷന്‍ പോലും ആരെയൊക്കെയൊ ഭയന്ന് മാറി നില്‍ക്കുകയാണ് . അതെ സമയം ഗുജറാത്തില്‍ അനേകം പേരെ കൂട്ടക്കുരുതി ചെയ്ത മോഡി ആകട്ടെ മോടി പിടിപ്പിച്ചു സമൂഹത്തില്‍ ഇറങ്ങി നടക്കുന്നു. അടുത്ത കുതന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടേ ഇരിക്കുന്നു. ഇന്ത്യന്‍ നീതി പീഠം പോലും നാളെ വില ക്കെടുക്കാന്‍ ഉള്ള കണക്കു കൂട്ടലുമായി .
Subscribe to:
Posts (Atom)

