Total Pageviews

Thursday, March 7, 2013

ശവം തീനികള്‍

ക്ലാസ്സുകഴിഞ്ഞു  വീട്ടില്‍  എത്തിയിട്ട്   ഉറങ്ങാം  എന്ന പ്രതീക്ഷയോടെ  ആയിരുന്നു  ഞാന്‍ . പക്ഷേ  വീട്ടില്‍  കയറിയ  പാടെ  കണ്ടത്   ഉറക്കം  ഇല്ലാതെയാക്കുന്ന  കാഴ്ചകള്‍  ആയിരുന്നു . ഒരു പക്ഷെ   അല്പമെങ്കിലും മനസാക്ഷി  എവിടെയെങ്കിലും   ഉള്ള   ഒരാള്‍ക്കും    ഉറങ്ങാനേ  പറ്റില്ല.   എന്തിനു  പറയണം  ഒരു പക്ഷെ   മൃഗങ്ങള്‍ക്ക് പോലും   ഉറക്കം  ഇല്ലതയേക്കാം .   നരഭോജികളായ  നികൃഷ്ഠ  ജീവികള്‍  ഒരു  പിഞ്ചു കുഞ്ഞിനോട്  എന്തിനിതു  ചെയ്തു?  അതിനു മാത്രം   എന്താണ്   അവര്‍ക്ക്  വെറും മൂന്നു  വയസ്സ്  പ്രായം മാത്രമുള്ള  കുട്ടിയോട്  തോന്നിയത്? അമ്മയുടെ  ലാളനയും  സ്നേഹവും  കിട്ടി കൊതി തീര്‍ന്നില്ലാത്ത  പിച്ച വെച്ച് നടക്കാന്‍  തുടങ്ങിയിട്ടുള്ള  ആ പിഞ്ചു  കുഞ്ഞിനെ  ആര്‍ത്തിയോടെ   തിന്നു  ചവച്ചു തുപ്പിയില്ലേ?                                                                                                                                            ചാനലില്‍     വാര്‍ത്ത കണ്ടപ്പോള്‍   ഹൃദയത്തില്‍   ബ്ലേഡ്  കൊണ്ട്   ആഴത്തില്‍ ആഞ്ഞു  വരയുന്ന  വേദനയായിരുന്നു . ഒന്നുറക്കെ  കരയാന്‍  പോലും  പറ്റാതെ കണ്ണുനീര്‍ തുള്ളികള്‍   പൊഴിച്ചുകൊണ്ട്  നിസ്സഹായയായി  ശില പോലെ  നിശ്ചലമായി    നില്‍ക്കാനേ  കഴിഞ്ഞുള്ളൂ    എനിക്ക് . ഇത്തരം    സംഭവങ്ങള്‍   കണ്ടും  കേട്ടും   മരവിച്ചു  പോകുന്ന  അവസ്ഥയാണ്  മനസ്സിനും ശരീരത്തിനും.     .            കേരളം   സംസ്കാര  ശൂന്യമാകുന്ന  കാഴ്ച  ,  അതും  വേദനാജനകമാണ്      ഒപ്പം   മനുഷ്യന്‍   സഹജീവിയായ മറ്റൊരു  മനുഷ്യനോട്  ചെയ്യാന്‍  പാടില്ലാത്ത    പലതും , ഒരു പക്ഷെ  മൃഗങ്ങള്‍ പോലും    മനുഷ്യനോട്  ഇത്ര  ക്രൂരത  കാണി ക്കില്ല .                                                                                                                              'സ്ത്രീ '   എന്ന മഹത്തായ  വാക്കും  സ്ത്രീയേയും    വില്പന ചരക്കുകള്‍ ആക്കി  മാറ്റുന്ന  ഈ  ശവം തീനികള്‍  കുലകുത്തി  വാഴുന്ന  ഇന്നത്തെ   കേരള സമൂഹം   എന്നാണ്  വിവരം  വെച്ച് തുടങ്ങുക?     നിയമ പീഠം      ഒന്നുകൂടെ    ശക്തി  ആര്‍ജ്ജിക്കേണ്ടി ഇരിക്കുന്നു . സ്ത്രീകള്‍ക്കെതിരെ  നടക്കുന്ന  അക്രമങ്ങളില്‍  പങ്കാളികളാകുന്ന പ്രതികള്‍ക്ക്   ലഭിക്കേണ്ട  ശിക്ഷ  കഴു  മരം  ആക്കി  മാറേണ്ടി  ഇരിക്കുന്നു.   ഇത് എപ്പഴേ നടപ്പില്‍ ആക്കേണ്ടാതാ യിരുന്നു . പക്ഷേ  ഒരു  പരിധി  വരെ   ഇത്തരം   ശുധ്ര  ജീവികള്‍  നിയമത്തിന്‍റെ   കണ്ണുവെട്ടിച്ചും   രാഷ്ട്രീയ കാരുടെ  കീശകള്‍  വീര്‍പ്പിച്ചും   തന്ത്രപൂര്‍വ്വം  രക്ഷപ്പെടുന്നു  എന്നതാണ്   വസ്തുത .   ഒരു   വശത്ത്  ഭരണ    കര്‍ത്താക്കള്‍  തന്നെ  സ്ത്രീകള്‍ക്ക്  എതിരെ   തിരിയുകയും അവര്‍ക്ക്  നീതി നിഷേധം  ഉറപ്പാക്കുകയും  ചെയ്യുന്നു.  അതും  നിയമത്തെ കൂട്ടുപിടിച്ച് കൊണ്ട് . ഇത്തരം  ആളുകളെ   പൊതു മധ്യത്തില്‍  തുറന്നു  കാട്ടാനും   അവരെ   എറിഞ്ഞു കൊല്ലാനും   ഉള്ള  ആര്‍ജ്ജവം   ഞാന്‍ അടങ്ങുന്ന  ഇന്നത്തെ തലമുറ  മുന്നോട്ട്  വെക്കേണ്ടത്  തന്നെ ആണ് .                                                                                                          സ്വന്തം  നാട്ടില്‍  അമ്മയും  സഹോദരികളും  പിഞ്ചു  മക്കളും  പൊതു മധ്യത്തില്‍  മാനഭംഗ പ്പെടുമ്പോള്‍      ഒരു വശത്ത്   കേരളം  വികസനത്തിലേക്ക്    കുതിക്കാന്‍ ഉള്ള  പാച്ചിലില്‍  ആണ് .    സ്വന്തം  നാട്ടില്‍  ഇങ്ങനെ    ഉള്ള  അവസ്ഥകള്‍  സംജാതമാകുംപോള്‍   എങ്ങിനെ  ആണ്  വികസനത്തിന്റെ   ചിറകുകള്‍  കേരളത്തിന്‌  മുന്നില്‍  പറന്നടിച്ചു  ഉയരുന്നത്?  കേരളത്തിലെ   സ്ത്രീകളെ  സംരക്ഷിക്കാന്‍   ആ നാടിനും  ഭരണ കര്‍ത്താക്കള്‍ക്കും   സാധികുന്നില്ല  എങ്കില്‍   എങ്ങിനെ ആണ്  അന്യ  ദേശ  സഞ്ചാരികളുടെ   സംരക്ഷണം  ഉറപ്പു വരുത്താന്‍ കഴിയുന്നത്? അല്ലെങ്കില്‍  പെറ്റ   അമ്മയെയും  കൂടപ്പിറ പ്പുകളെയും   സംരക്ഷിക്കാതെ  എന്തിനു   മറു നാടന്‍  സഞ്ചാരികളെ  സംരക്ഷിക്കണം?   ഒരു  നാടിന്റെ ഐശ്വര്യവും  സമ്പത്തും   ആ  നാടിന്റെ  സ്ത്രീകള്‍ ആണെന്നുള്ള  ബോധം  സമൂഹത്തിലെ  പുരുഷ വര്‍ഗ്ഗവും   ഭരണകര്‍ത്താക്കളും  ഇനിയെങ്കിലും  മനസിലാക്കിയാല്‍  നന്ന്‌ . മറു നാടന്‍  സഞ്ചാരികള്‍ക്ക്   കേരളം എന്ന  നാടും  മനുഷ്യരും  ഒരു പേടി  സ്വപ്നമായി  മാറുകയും വൈകാതെ  വികസനത്തിന്റെ ചിറകുകള്‍  അറ്റു  വീഴുകയും  ചെയ്യുന്ന   കാലം  വിദൂരമല്ല .   ഇതൊന്നും   ചിന്തിക്കാതെ  സ്ത്രീ  സമൂഹത്തെ   ഒന്നൊന്നായി   ആര്‍ത്തി  മൂത്ത്  കടിച്ചു കീറുമ്പോള്‍   ഇതിന്റെ  ഭവിഷ്യത്ത്  എന്താണെന്നും  കൂടി   ഓര്‍ക്കേണ്ടി ഇരിക്കുന്നു. കേരളം  ഒരു ശ്മശാന  ഭൂമി ആയി മാറും  ഈ  സ്ഥിതി  തുടര്‍ന്ന് പോകുകയാണെങ്കില്‍ .    ഇത്തരം    നര ഭോജികളായ  പുരുഷ  വര്‍ഗത്തിന്  എതിരെ  ശക്തമായി  ആഞ്ഞടിക്കേണ്ട  സമയം  എന്നേ  അതിക്രമിച്ചിരിക്കുന്നു .  പുരുഷ വര്‍ഗത്തിന്  തന്നെ  ശാപമാകുന്ന  അത്തരക്കാരെ  കൊന്നു  കൊലവിളിക്കാനും  നിയമത്തിന്റെ  മുന്നില്‍  കൊണ്ട് വരാനും   കഴു മരത്തില്‍ ഏ റ്റു വാനും      മനുഷ്യ   വിഭാഗത്തില്‍  പെട്ട  പുരുഷ വര്‍ഗങ്ങള്‍   ഞങ്ങള്‍ക്കൊപ്പം  ഉണ്ടാകണം .            ഇനിയും   കേരളം  സ്ത്രീയുടെ  ശാപം ഏ റ്റു  വാങ്ങാതിരിക്കട്ടെ  !! ഒപ്പം  ഒരു  സ്ത്രീയുടേയും പിഞ്ചു  കുഞ്ഞുങ്ങളുടെയും  പെണ്‍കുട്ടികളുടെയും   ഒരു തുള്ളി കണ്ണുനീര്‍  പോലും    ആ മണ്ണില്‍ പൊഴിയാതിരിക്കട്ടെ .....  എന്ന  പ്രാര്‍ഥനയോടെ ......... !!!

5 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മതാപിതാക്കളുടെ ഉള്ളില്‍ തീയാണ്
ചിന്തയില്‍ ആധിയാണ്
ഭ്രാന്ത് പിടിച്ച ചെന്നായിക്കളുടെ കാഴ്ചകളില്‍ നിന്നും മക്കളെ മറക്കണേയെന്ന പ്രാര്‍ത്ഥന !
നിയമം കണ്ണുതുറക്കട്ടെയെന്ന നിലവിളി !

wardha said...

സത്യമാണ് !! നിയമത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ടല്ലേ ഉള്ളത് തന്നെ.! ആ ശില്പത്തില്‍ നിന്നും ആ കറുത്ത മൂട് പടം ആദ്യമേ മാറ്റെണ്ടതയിരുന്നു !

C J Jithien said...

വിഷാദത്തിന്റെ/ അന്യായത്തിന്റെ / ചെറ്റത്തരത്തിന്റെ ചൂട് കാലം .... നീതി ദേവത എന്നാ സങ്കല്‍പ്പത്തിനു തുടരെ കളങ്കമേല്ക്കുന്നു... തഴെ കിടയിലെ പ്രജകള്‍ക്കു എന്ത് / എന്ന് നീതി ലഭിക്കുമെന്ന് കാത്തിരുന്നാലും കാണാന്‍ കഴിയാത്ത സ്ഥിതിയാണ് ...

C J Jithien said...

വിഷാദത്തിന്റെ/ അന്യായത്തിന്റെ / ചെറ്റത്തരത്തിന്റെ ചൂട് കാലം .... നീതി ദേവത എന്നാ സങ്കല്‍പ്പത്തിനു തുടരെ കളങ്കമേല്ക്കുന്നു... തഴെ കിടയിലെ പ്രജകള്‍ക്കു എന്ത് / എന്ന് നീതി ലഭിക്കുമെന്ന് കാത്തിരുന്നാലും കാണാന്‍ കഴിയാത്ത സ്ഥിതിയാണ് ...

Anonymous said...

ഒരു സ്ത്രീയുടേയും പിഞ്ചു കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും ഒരു തുള്ളി കണ്ണുനീര്‍ പോലും ആ മണ്ണില്‍ പൊഴിയാതിരിക്കട്ടെ ....