Total Pageviews

Tuesday, April 3, 2012

ഇങ്ങനെയും ഒരുവള്‍

മധുരിമയുടെ മണല്‍ കാട്ടിലേക്ക് അപ്രതീക്ഷിതമായ പറിച്ചു നടല്‍ അവള്‍ ഒട്ടും പ്രതീക്ഷിച്ചതെയല്ല . പക്ഷെ  തനിക്ക് കിട്ടിയത് ഒരു വലിയ അനുഗ്രഹമായി കണ്ട അവള്‍ മണലാരണ്യത്തിലേക്ക്   യാത്രയായി ...ഒത്തിരി ഒത്തിരി കണക്കു കൂട്ടലുകളോടെ ഇനിയുള്ള ജീവിതത്തെ  അത്ഭുതത്തോടെയും ആവേശത്തോടെയും  നോക്കി കാണാന്‍ വേണ്ടി ,  സ്വപ്നങ്ങള്‍ നെയ്തെടുക്കുവാനുള്ള ആര്‍ത്തിയോടെ ...ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി !! ആ യാത്രയില്‍ അവള്‍ തികച്ചും സംതൃപ്തയായി. 
 തുടര്‍ പഠന കാര്യത്തില്‍ അവളുടെ മനസ്സ് അവിടെവുമായി പൊരുത്തപെട്ടു ഒപ്പം പുതിയ സഹപാഠികള്‍ ..പുതിയ അധ്യാപകര്‍..എല്ലാം കൊണ്ടും അവള്‍ക്ക് അത് തികച്ചുംവ്യത്യസ്തമായ  ലോകം തന്നെ ആയിരുന്നു . പലതരം ദേശക്കാരും   ഭാഷക്കാരും ..ഒന്നിച്ചുള്ള ലോകം അത്ഭുതത്തോടെ ഒരു കൊച്ചു കുട്ടി അമ്പിളി അമ്മാവനെ കണ്ട അതിശയിക്കുന്ന ഭാവത്തില്‍ സുഖത്തില്‍ അനുഭവിക്കാന്‍ തുടങ്ങി... ആ ലോകം അത്രയ്ക്ക് ആസ്വധകരമായിരുന്നു അവള്‍ക്ക് .
സ്കൂളിലും മണല്‍ കാട്ടിലെ അപൂര്‍വ പ്രതിഭയായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. വിടര്‍ന്ന പുഷ്പം പോലെ ആയിരുന്നു അവള്‍ എന്നും... പുഞ്ചിരി പൊഴിക്കുന്ന മുഖവും അച്ചടക്കവും ഒതുക്കവും അധ്യാപകരുടെ ശ്രദ്ധ പിടിച്ചു പറ്റി . പക്ഷെചിലരില്‍ മാത്രം ...! എല്ലാം കൊണ്ടും  ഐശ്വര്യമായിരുന്നു അവള്‍. പക്ഷെ തന്റെ കഴിവ് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടി സ്വയം അഹങ്കരിക്കാന്‍ അവള്‍ ശ്രമിച്ചില്ല. 
തന്റെ കഴിവുകള്‍ ഒരു പരിധി വരെ  അവള്‍ ഞങ്ങളില്‍ നിന്ന് പോലും ഒളിപ്പിച്ചു വെച്ചു.   അധ്യാപകരിലും എന്തോ  ഒരു അകറ്റി നിര്‍ത്തല്‍  ഞങ്ങള്‍  മനസിലാക്കി.. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ കഴിവിനെ യാതൊരു തരത്തിലും പ്രോത്സാഹിപികുവാനോ  പ്രശംസിക്കുവാനോ അവരില്‍ ചിലര്‍ മുതിര്‍ന്നില്ല.. എന്നാല്‍ അവളാകട്ടെ അതില്‍ ഒരു പരാതിയും പ്രകടിപിക്കാതെ  താന്‍ അതിനൊന്നും അര്‍ഹാതപെട്ടവല്‍  അല്ലെന്നും എല്ലാം തികഞ്ഞവള്‍ അല്ലെന്നും മനസിനെ മനസിലാക്കി എടുക്കാന്‍ തുടങ്ങി.  നിരാശയുടെ വാതില്‍ തുറക്കപെടാതെ .അതിന്റെ  പേരില്‍ ദുഖത്തിന്റെ ഭാണ്ഡം ചുമലിലേറ്റി നടക്കാതെ  മുന്നോട്ട് നീങ്ങി തന്റെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ ഉള്ള തത്രപടോടെ . ദുഖത്തിന്റെ ഭാണ്ഡം ചുമലില്‍ നിന്നും വലിചെരിയനും  നിരാശയുടെ ഇരുട്ടറ കൊട്ടി അടക്കാനും  പുഞ്ചിരിയുടെ മുഖം വിടര്‍ത്തുവാനും അവള്‍ഞങ്ങളെയും  പഠിപിച്ചു. ഒപ്പം തന്നെക്കാള്‍ കൂടുതല്‍ തന്റെ കൂടപ്പിറപ്പുകളെ സ്നേഹിക്കനമെണ്ണ്‍ അവളില്‍ നിന്നും ഞങ്ങള്‍ കണ്ടു മനസിലാക്കി. അല്ലാഹു അനുഗ്രഹം വാരി ചൊരിഞ്ഞ പെണ്‍കുട്ടി  എന്ന് പലതവണ ഞങ്ങള്‍ പറഞ്ഞിടുണ്ട്. 
അവളോ ടോപ്പമുള്ള ഞങ്ങളുടെ മൂന്നു വര്‍ഷത്തെ സ്കൂള്‍ ജീവിതം സ്വര്‍ഗതുല്യമായിരുന്നു. പക്ഷെ ശാന്തമായി ഒഴുകികൊണ്ടിരുന്ന കടലില്‍ ആര്തിരംബിയ തിരമാലപോലെ ആണോ അതോ മരുഭൂമിയില്‍ ആഞ്ഞടിച്ച കൊടുംകാടു പോലെ ആണോ എന്ന് അറിയില്ല  അത്ര ദയനീയമായ അവസ്ഥ അവളുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. രോഗ ബാധിതനായ പിതാവിന്റെ അവസ്ഥയില്‍ അവള്‍ പതറിപോയി. പക്ഷെ..അപ്പോഴും അവള്‍ ആ വേദനഉള്ളില്‍ ഒതുക്കി ഞങ്ങള്‍ക്ക് മുന്നില്‍ പുഞ്ചിരി തൂകി . അടിയുറച്ച അല്ലാഹുവില്‍ ഉള്ള  വിശ്വാസം അവളെ തളര്‍ത്തിയില്ല. പതിനൊന്നാം ക്ലാസ്സ്‌ എങ്ങനെയെങ്കിലും  ഒന്ന് കഴിഞ്ഞു കിട്ടാന്‍ വേണ്ടി ഉള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു അവള്‍. 
തന്റെ പിതാവിന്റെ രോഗാവസ്ഥ ഓര്‍ത്ത് ഒരിക്കല്‍ ക്ലാസ്സില്‍ നിന്നും അവള്‍വിങ്ങി  പൊട്ടി  കരഞ്ഞത് പൊള്ളുന്ന ഓര്‍മയായി ഇന്നും ജീവിക്കുന്നു എന്റെ മനസ്സില്‍. പെട്ടെന്ന് വാടിയ അവളുടെ മുഖം ഞങ്ങള്‍ക്ക് സഹിക്കാന്‍ ആകതതയിരുന്നു .
പക്ഷെ എന്നിട്ടും തന്റെ നഷ്ടപെടാന്‍ പോകുന്ന സ്വപ്നങ്ങളെ ഓര്‍ത്ത് അവള്‍ വിലപിച്ചില്ല. , പരാതിപെട്ടില്ല ..ആരോടും!!... അടിയുറച്ച വിശ്വാസത്തോടെ ജീവിതത്തിന്റെ ഓരോ ഘട്ടവും സൂക്ഷ്മതയൂടെ അവള്‍ നേരിട്ട്...രസമുള്ള നൊമ്പരമാക്കി. പതിനൊന്നാം ക്ലസ്സ് പരീക്ഷ എഴുതി ഉടനെ അവള്‍  ഈ  മണലാരണ്യത്തോട്  റ്റാറ്റ പറഞ്ഞു....അപോഴും അവള്‍ ഒന്നും നഷ്ടപെടിട്ടില്ല എന്ന വിശ്വാസത്തോടെ  ആയിരുന്നു. നാട്ടില്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞു ...മാസങ്ങള്‍..കഴിഞ്ഞു .....ആ ഇടയ്ക്ക് പരീക്ഷ ഫലം വന്നു....എന്നത്തേയും പോലെ..അന്നും ഉയര്‍ന്ന  ശതമാനത്തോടെ  അവള്‍ക്കായിരുന്നു ഉയര്‍ന്ന വിജയം...പക്ഷെ ഇതിന്റെ പേരില്‍ അദ്ധ്യാപകരില്‍  ഒരാളും അവളെ ഞങ്ങള്‍ക്ക് മുന്നില്‍ പ്രശംസിക്കാന്‍ തയ്യാറായില്ല.  ഇടയ്ക്കിടെ അവളെ വിളിച്ചു ഞങ്ങള്‍ സ്കൂളിലെ സംഭവ വികാസങ്ങള്‍ പറയും.. അതിനിടയിലാണ് അവള്‍ പഠിത്തം തുടരുന്നില്ല....പിതാവിന്റെ ശുശ്രൂഷയില്‍ ആണെന്ന കാര്യം അറിയിക്കുന്നത്... എന്നാല്‍ ആ രോഗ ശയ്യയിലും അദ്ദേഹം ഒരു പിതാവിന്റെ കടമ ചെയ്യാന്‍ മറന്നില്ല...അവളുടെ ഭാവി സുരക്ഷിതമാക്കാന്‍ മറന്നില്ല..  അനുയോജ്യനായ ഒരാളെ കണ്ടെത്തി....വിവാഹം ഉറപ്പികുക്കയും ചെയ്തു. പ്രായത്തില്‍  പക്വത എത്തിയിലെങ്കിലും.. തന്റെ പിതാവിന്റെ വാക്കിനെ എതിര്‍ക്കാതെ  സന്തോഷത്തോടെ അയാളെ സ്വീകരിക്കാന്‍ അവള്‍ തയ്യാറായി. ഈ ഒരു വാര്‍ത്ത‍ കേട്ടപോള്‍ ആദ്യം ഞങ്ങള്‍ ഒന്ന് ഞെട്ടി , പക്ഷെ അവള്‍ ജീവിതത്തെ  വീക്ഷിക്കുന്ന രീതി കണ്ടു അവളോട തോന്നിയത് എന്തെന്നില്ലാത്ത ആദരവ് ആയിരുന്നു. അല്പം ശാന്തിയോടെ നീങ്ങുന്ന ജീവിത രേഖയുടെ നിയന്ത്രണം വിടാന്‍ അധികം സമയം വേണ്ടി വന്നില്ല.  ആ ഒരു നശിച്ച ദിവസം..അവള്‍ക്കു നല്‍കിയത് കണ്ണീരു മാത്രമായിരുന്നു .തീര്‍ത്താലും കരഞ്ഞാലും തീരതത്ത്ര  വേദന.. പിതാവിന്റെ നിയോഗം അവളെ ആകെ മാറ്റി മറിച്ചു ..ഒരു യതീം എന്ന പദവി ആരാണ് ഇഷ്ടപെടുന്നത്? പക്ഷെ അതെല്ലാം ഉള്ളില്‍ ഒതുക്കി...തന്റെ താഴെ ഉള്ളവര്‍ക്ക് ദൈര്യവും ആശ്വാസം നല്‍കേണ്ടത് താന്‍ ആണെന്ന്  മനസിലാക്കി തന്റെ വിങ്ങല്‍ അടക്കിപിടിച് അവരെ ആശ്വസിപിക്കുവാന്‍ തുടങ്ങി. 
 അപ്പോഴും  തനിക്ക് നഷ്ടപെട്ടുപോയ സ്വപ്നങ്ങളെ ഓര്‍ത്ത് വിലപിച്ചില്ല ..തനിക്ക് നഷ്ടപെട്ട ഭാവിയെ  പറ്റിയും ഓര്‍ത്ത് വിന്ഗിപൊട്ടിയീല്ല. 
തനിക്ക് വേണ്ടപെട്ടവര്‍ക്ക് പുഞ്ചിരിയും ആശ്വാസ വാക്കുകളും നല്‍കികൊണ്ട് നില്‍കുന്ന അവളുടെ വ്യക്തിത്വത്തില്‍  വിധിപോലും മുട്ടുമടക്കി. 
 ഇവള്‍  ഇഹലോക  സുഖം അര്‍ഹിക്കാത്തവള്‍.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വെട്ടി പിടിക്കാന്‍ ശ്രമിക്കതവള്‍.....
ഇവളെ വര്‍ണിക്കാന്‍ വാകുക്കള്‍ മതിയാകില്ല....
 ഇവള്‍  പരലോക സുഖത്തിനായ്....ജീവിതം മാറ്റി വെച്ചവള്‍...............................അതിലുപരി ഒരു യഥാര്‍ത്ഥ പെണ്ണ് ....